Sub Lead

കൊറോണ: ജൂണ്‍ 30 വരെ എയര്‍ ഇന്ത്യ ചൈനയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

കൊറോണ: ജൂണ്‍ 30 വരെ എയര്‍ ഇന്ത്യ ചൈനയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ ജൂണ്‍ 30 വരെ റദ്ദാക്കി. ഡല്‍ഹിയില്‍നിന്നു ഷാങ്ഹായിയിലേക്കുള്ള ആറ് പ്രതിവാര വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ ജൂണ്‍ 30 വരെ നിര്‍ത്തിവച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ഡല്‍ഹി-ഷാങ്ഹായ് റൂട്ടില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. എന്നാല്‍ ഫെബ്രുവരി 15നു ശേഷവും സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. ചൈനയില്‍ മാത്രം 2000ത്തിലേറെ പേരുടെ ജീവനെടുത്ത രോഗബാധയുടെ പശ്ചാത്തലത്തില്‍ ഹോങ്കോങിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.




Next Story

RELATED STORIES

Share it