Sub Lead

ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഡാറ്റാ ബാങ്ക് തിരുത്തല്‍; കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാര്‍ഷികോല്പാദന കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. 2021 ഏപ്രില്‍ 21 നാണ് ഷൊര്‍ണൂര്‍ മുനിസിപ്പല്‍ സെക്രട്ടറി വിജ്ഞാപനം ഇറക്കിയത്.

ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഡാറ്റാ ബാങ്ക് തിരുത്തല്‍; കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
X

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍പ്പെട്ട ഏകദേശം 400 പ്ലോട്ടുകള്‍ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍നിന്നും ഒഴിവാക്കിക്കൊണ്ട് ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ കൃഷി മന്ത്രി പി പ്രസാദ് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാര്‍ഷികോല്പാദന കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. 2021 ഏപ്രില്‍ 21 നാണ് ഷൊര്‍ണൂര്‍ മുനിസിപ്പല്‍ സെക്രട്ടറി വിജ്ഞാപനം ഇറക്കിയത്.

നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷി വകുപ്പ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയ്ക്ക് മാത്രമേ കൃഷി ഭൂമിയെ ഡാറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കുന്നതിന് അധികാരമുള്ളൂ എന്നിരിക്കെ കെഎസ്ആര്‍ഇസി (കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വിറോണ്മെന്റ് സെന്റര്‍) തയ്യാറാക്കിയ ഉപഗ്രഹചിത്രത്തിന്റെയും പ്രാദേശിക സമിതി യോഗതീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ മുനിസിപ്പല്‍ സെക്രട്ടറി ഡാറ്റാ ബാങ്ക് തിരുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയ സാഹചര്യത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്.

Next Story

RELATED STORIES

Share it