Sub Lead

ഡല്‍ഹി കലാപക്കേസ്; പോലിസ് പങ്ക് ചോദ്യം ചെയ്ത് നാലു പേര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

പ്രതികള്‍ക്കെതിരേ യാതൊരു തെളിവുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

ഡല്‍ഹി കലാപക്കേസ്; പോലിസ് പങ്ക് ചോദ്യം ചെയ്ത് നാലു പേര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി
X

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ പോലിസ് കള്ളക്കേസില്‍ കുടുക്കിയ ലിയാകത്ത് അലി, അര്‍ഷാദ് ഖയാം, ഗള്‍ഫാം, ഇര്‍ഷാദ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി.

പ്രതികള്‍ക്കെതിരേ യാതൊരു തെളിവുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന താഹിര്‍ ഹുസൈന്റെ കോള്‍ വിശദാംശങ്ങള്‍ ഇവരുമായി ബന്ധമില്ലെന്നതില്‍ തര്‍ക്കമില്ലെന്ന് മാത്രമല്ല സിസിടിവി ഫൂട്ടേജുകള്‍, വീഡിയോ ക്ലിപ്പുകള്‍, ഫോട്ടോകള്‍ എന്നിങ്ങനെ പോലിസ് ഹാജരാക്കിയവ ഇവരുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ അല്ലെന്നും ഇവരുടെ പക്കില്‍നിന്ന്

ഒന്നും കണ്ടെടുത്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 'പ്രഥമദൃഷ്ട്യാ, ഇവരെ കൂടുതല്‍ കാലം തടവിലാക്കാന്‍ കഴിയില്ലെന്നും അവര്‍ക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ വിചാരണ വേളയില്‍ പരീക്ഷിക്കാമെന്ന് താന്‍ കരുതുന്നതായും കോടതി വ്യക്തമാക്കി. ഖജുരി ഖാസ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി പോലിസിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനും ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് ഉത്തരവിട്ടു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ അറസ്റ്റിലായത്. ഫെബ്രുവരി 24 ന് ഖജുരി ഖാസിന്റെ പ്രധാന കരാവല്‍ നഗര്‍ പ്രദേശത്ത് നടന്ന വിവാഹച്ചടങ്ങില്‍ മോഷണത്തിന് ശ്രമിച്ചു, വാഹനങ്ങള്‍ കത്തിക്കല്‍, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

Next Story

RELATED STORIES

Share it