Sub Lead

രാഹുലിന് ഇനി പാലക്കാട് ക്യാംപയിന്‍ തുടരാം

ജാമ്യവ്യവസ്ഥയില്‍ ഇളവ്‌

രാഹുലിന് ഇനി പാലക്കാട് ക്യാംപയിന്‍ തുടരാം
X

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസിന്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി. പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനാലാണ് രാഹുലിന് ഇളവ് നല്‍കിയത്.

Next Story

RELATED STORIES

Share it