Sub Lead

കൊവിഡ്: പാലക്കാട് ക്യാംപുകളില്‍ കഴിഞ്ഞ 143 പേര്‍ വീടുകളിലേക്ക്

കൊവിഡ്: പാലക്കാട് ക്യാംപുകളില്‍ കഴിഞ്ഞ 143 പേര്‍ വീടുകളിലേക്ക്
X

പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി പാലക്കാട്ടെ കൊവിഡ് നിരീക്ഷണ ക്യാംപുകളില്‍ കഴിഞ്ഞ 143 പേരെ വീടുകളിലേക്ക് തിരിച്ചയക്കും. 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 140 പേരാണ് ഇന്ന് വീടുകളിലേക്ക് മടങ്ങുക. ഇവരെ സര്‍ട്ടിഫിക്കറ്റ് നല്‍കി കെഎസ്ആര്‍ടിസി ബസ്സിലും സ്വകാര്യ വാഹനങ്ങളിലുമാണ് വീടുകളിലെത്തിക്കുക. അതേസമയം, മൂന്ന് അസം സ്വദേശികളെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പിന്നീട് തിരിച്ചയക്കും. ഇവര്‍ക്ക് തുടര്‍ന്നും താമസസൗകര്യം ഒരുക്കാനാണു തീരുമാനം.

കന്യാകുമാരി വിവേക് എക്‌സ്പ്രസ്സ് ട്രെയിനില്‍ മാര്‍ച്ച് 24ന് എത്തിയ 130 പേരാണ് പ്രധാനമായും ജില്ലാ ഭരണകൂടത്തിന്റെ ക്യാംപുകളില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ ജമ്മുവില്‍ സൈനികനായ കാസര്‍കോട്ട് നിന്നുള്ള പ്രശാന്തും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ മരുമകളും മുംബൈയില്‍ പ്രഫസറുമായ 60 വയസ്സുകാരി ലക്ഷ്മി തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. 43 പേര്‍ വിക്‌റ്റോറിയ കോളജിലും മാങ്ങോട് മെഡിക്കല്‍ കോളജില്‍ 84 പേരും കെടിഡിസി ഹോട്ടലില്‍ 16 പേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.


Next Story

RELATED STORIES

Share it