- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: തമിഴ്‌നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം; നിയന്ത്രണങ്ങള്‍ ശക്തമാക്കി അധികൃതര്‍
സംസ്ഥാനത്തുടനീളം അവശ്യ സാധനങ്ങളുടെ വില്‍പ്പന ഉച്ചയ്ക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകളുടെ സമയം രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയാക്കി കുറച്ചു.
കൊവിഡ്: തമിഴ്‌നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം; നിയന്ത്രണങ്ങള്‍ ശക്തമാക്കി അധികൃതര്‍കൊവിഡ് 19 വൈറസ് ബാധ സമൂഹ വ്യാപനമായെന്ന സംശയം ഉയര്‍ന്നതോടെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി അധികൃതര്‍. സംസ്ഥാനത്തുടനീളം അവശ്യ സാധനങ്ങളുടെ വില്‍പ്പന ഉച്ചയ്ക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകളുടെ സമയം രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയാക്കി കുറച്ചു. ചരക്ക് വാഹനങ്ങള്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ മാത്രമേ ചെന്നൈയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കൂ.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സമയം വെട്ടിച്ചുരുക്കി. മാര്‍ച്ച് 15ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും കര്‍ശനമായി ക്വാറന്റൈനില്‍ പാര്‍പ്പിക്കും. സംസ്ഥാനത്ത് ഇതുവരെ അമ്പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച കോയമ്പത്തൂര്‍ റെയില്‍വേ ആശുപത്രി ഡോക്‌റായ കോട്ടയം സ്വദേശിനിയുടേയും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിന്റേയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതര്‍ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദില്ലിയില്‍ 23 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 72 ആയി. നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബിഹാറില്‍ കൊവിഡ് ബാധിതര്‍ 15 ആയി. കൊല്‍ക്കത്തയില്‍ കേണല്‍ റാങ്കിലുള്ള ഡോക്ടര്‍ക്കും ഡറാഡൂണിള്‍ ഒരു ജിസിഒക്കും രോഗം സ്ഥിരീകരിച്ചതായി കരസേനാ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് അവര്‍ ഇപ്പോഴുള്ള സംസ്ഥാനങ്ങളില്‍ ഭക്ഷണവും താമസവും ഒരുക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അവശ്യ സര്‍വിസ്, ചരക്ക്, ഇന്ധന നീക്കം സുഗമം ആക്കാന്‍ നടപടി സ്വീകരിച്ചു. അവശ്യ സര്‍വീസ് പട്ടികയില്‍ റെഡ് ക്രോസ് സൊസൈറ്റിയെ ഉള്‍പ്പെടുത്തി.
കൊവിഡ് കേസുകള്‍ ആയിരം പിന്നിടുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ട്രെയിനിലെ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായാല്‍ ആശുപത്രികള്‍ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ട്രെയിനിലെ എസിയല്ലാത്ത കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ തെരഞ്ഞെടുത്തത്. രോഗി കിടക്കുന്ന വശത്തെ മിഡില്‍ ബെര്‍ത്ത് ഒഴിവാക്കി. എതിര്‍വശത്തെ എല്ലാ ബെര്‍ത്തുകളും നീക്കിയാണ് വാര്‍ഡ് ഒരുക്കിയിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാനായി പ്രത്യേക വൈദ്യുതി സംവിധാനവും കുപ്പികള്‍ വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശുചിമുറിയും പരിഷ്‌കരിച്ചു. എല്ലാ കോച്ചിലും നഴ്സുമാര്‍ക്കായി ഒരു കാബിനും സജ്ജമാക്കിയിട്ടുണ്ട്. ഒരു കോച്ചില്‍ 10 രോഗികളെയാണ് താമസിപ്പിക്കാന്‍ കഴിയുക.
അസമിലെ കാമാക്യ റെയില്‍വെ സ്റ്റേഷനിലാണ് ആദ്യ മാതൃക ഒരുങ്ങിയത്. ആവശ്യമായ മാറ്റങ്ങള്‍ രൂപകല്‍പ്പനയില്‍ വരുത്തും. ശേഷം റെയില്‍വേയുടെ 17 സോണുകളും ആഴ്ചയില്‍ 10 എണ്ണം എന്ന നിലക്ക് കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റും. രാജ്യമെമ്പാടും ഈ വാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം.