Sub Lead

കുവൈത്തില്‍ പൊതുഅവധി ഒരറിയിപ്പുണ്ടാകുന്നത് വരെ നീട്ടി; ഒന്നാംഘട്ട പ്രവര്‍ത്തനാനുമതി മേഖല പ്രഖ്യാപിച്ചു

കൊറോണ വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജലീബ് അല്‍ ശുയൂഖ്, മെഹ്ബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന്‍ ഹവല്ലിഎന്നിവിടങ്ങളില്‍ സമ്പൂര്‍ണ ഐസൊലേഷന്‍ ഏര്‍പ്പെടുത്തിയതായും മന്ത്രാലയ വാക്താവ് അറിയിച്ചു.

കുവൈത്തില്‍ പൊതുഅവധി ഒരറിയിപ്പുണ്ടാകുന്നത് വരെ നീട്ടി; ഒന്നാംഘട്ട പ്രവര്‍ത്തനാനുമതി മേഖല പ്രഖ്യാപിച്ചു
X

കുവൈത്ത് സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ മെയ് 28 വരെ പ്രഖ്യാപിച്ചിരുന്ന പൊതു അവധി ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായും അഞ്ച് ഘട്ടങ്ങളിലായി കുവൈത്തില്‍ പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റംവാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംഘട്ട ഇളവുകളുടെ ഭാഗമായി നിലവിലെ മുഴുവന്‍ സമയ കര്‍ഫ്യൂ ഈ മാസം 30നു അവസാനിക്കും. പകരം മെയ് 31 മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 വരെ ആണ് കര്‍ഫ്യൂ.

കൊറോണ വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജലീബ് അല്‍ ശുയൂഖ്, മെഹ്ബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന്‍ ഹവല്ലിഎന്നിവിടങ്ങളില്‍ സമ്പൂര്‍ണ ഐസൊലേഷന്‍ ഏര്‍പ്പെടുത്തിയതായും മന്ത്രാലയ വാക്താവ് അറിയിച്ചു.

മെയ് 31 മുതല്‍ ഒന്നാം ഘട്ട പ്രവര്‍ത്തനാനുമതി ഉള്ള മേഖലകള്‍ ഇവയാണ്:

ക്‌ളീനിങ്, മെയിന്റനന്‍സ്,ഷിപ്പിംഗ്, ഗ്യാസ്, ലാന്‍ഡ്രി തുടങ്ങിയ സേവനമേഖലകള്‍

റെസ്‌റ്റോറന്റ്, കോഫീ ഷോപ്പുകള്‍ (െ്രെഡവ് ത്രൂ മാത്രം).

ജംഇയ്യകള്‍ (കോ ഓപറേറ്റിവ് മാര്‍ക്കറ്റുകള്‍), ബഖാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റേഷന്‍ സ്‌റ്റോറുകള്‍,

ഫാക്റ്ററികള്‍, വ്യാവസായിക ഉത്പാദനകേന്ദ്രങ്ങള്‍.

ഇന്റര്‍നെറ്റ് ടെലഫോണ്‍ കമ്പനികള്‍.

കമ്പനികളുടെയും സ്ഥാപങ്ങളുടെയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ്.

സ്വകാര്യ ആശുപത്രികള്‍ , ഡിസ്‌പെന്‍സറികള്‍ ക്ലിനിക്കുകള്‍.

ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് , സ്‌പെയര്‍സ്പാര്‍ട്‌സ് , കാര്‍വാഷിങ്.

പള്ളികളില്‍ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it