Big stories

എന്‍-95 മാസ്‌ക് കൊവിഡ് തടയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

എന്‍-95 മാസ്‌ക് കൊവിഡ് തടയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ വാല്‍വുകളുള്ള എന്‍-95 മാസ്‌കുകള്‍ സഹായിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വിദഗ്ധര്‍. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജൂലൈ 20ന് അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. ഇത്തരം മാസ്‌കുകള്‍ കൊവിഡ് 19 ന്റെ വ്യാപനം തടയാന്‍ പര്യാപ്തമല്ലെന്ന വസ്തുത മനസ്സിലാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ രാജീവ് ഗാര്‍ഗ് കത്തില്‍ പറയുന്നത്. വാല്‍വുകളുള്ള എന്‍ 95 മാസ്‌കുകളുടെ ഉപയോഗം വൈറസ് തടയാത്തതിനാല്‍ കൊറോണ വൈറസ് പടരാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ക്ക് ഹാനികരമാണ്. അതിനാല്‍, തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കാനാണു നിര്‍ദേശം. എന്‍-95 മാസ്‌കുകളുടെ അനുചിതമായ ഉപയോഗം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗാസ്‌കറ്റുകളുള്ള വാല്‍വ്ഡ് റെസ്പിറേറ്റര്‍ മാസ്‌കുകള്‍ ധരിക്കുന്നത് വായുവില്‍ നിന്ന് കൊവിഡ് ബാധിക്കുന്നത് തടയുന്നതില്‍ ഫലപ്രദമാണ്. എന്നാല്‍, വൈറസ് ബാധിച്ച ഒരു വ്യക്തിയില്‍ നിന്ന് അയാളിലേക്കോ ചുറ്റുപാടുകളിലേക്കോ പടരുന്നത് തടയാനാവില്ല. ഈ മാസ്‌കുകള്‍ക്ക് തുണികൊണ്ടുള്ള ഒരു പ്ലാസ്റ്റിക് ഗാസ്‌ക്കറ്റുണ്ട്. ഇത് അടിസ്ഥാനപരമായി ഒരു വണ്‍വേ വാല്‍വാണ്. അതിനാല്‍, ഇത്തരക്കാര്‍ ശ്വസിക്കുന്ന വായുവില്‍ നിന്ന് രോഗമെത്തുന്നത് തടയുമെങ്കിലും ശ്വസിക്കുമ്പോള്‍ വൈറസ് പുറത്തേക്കു പോവുമെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുള്ളത്.

Covid-19: Government Warns Against Use Of N-95 Masks With Valved Respirator

Next Story

RELATED STORIES

Share it