Sub Lead

വ്യാജസന്ദേശങ്ങളും മൊബൈല്‍ ആപ്പും: കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

കൊവിഡുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിര്‍മ്മിച്ചു പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ഡിജിപി അറിയിച്ചു.

വ്യാജസന്ദേശങ്ങളും മൊബൈല്‍ ആപ്പും: കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി
X

tതിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി സര്‍ക്കാരും പോലിസും നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് അതിശയോക്തിപരമായും തെറ്റായും ഉള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ ശബ്ദസന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ ക്രിമിനല്‍ കുറ്റമാണ്.

കൊവിഡുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിര്‍മ്മിച്ചു പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ഡിജിപി അറിയിച്ചു.

Next Story

RELATED STORIES

Share it