Sub Lead

കുവൈത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; രാത്രികാല കര്‍ഫ്യൂ വ്യവസ്ഥകള്‍

കര്‍ഫ്യൂ സമയത്ത് റെസ്റ്റാറന്റുകളില്‍ പ്രവേശിക്കാന്‍ പാടില്ല. ഡെലിവറി ഓര്‍ഡറുകളോ കാറിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഡ്രൈവ് ത്രൂ സര്‍വീസോ മാത്രം അനുവദിക്കും.

കുവൈത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; രാത്രികാല കര്‍ഫ്യൂ വ്യവസ്ഥകള്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് ഭാഗിക കര്‍ഫ്യൂ നടപ്പാക്കുക. കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.

കര്‍ഫ്യൂ സമയത്ത് റെസ്റ്റാറന്റുകളില്‍ പ്രവേശിക്കാന്‍ പാടില്ല. ഡെലിവറി ഓര്‍ഡറുകളോ കാറിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഡ്രൈവ് ത്രൂ സര്‍വീസോ മാത്രം അനുവദിക്കും. ടാക്‌സികളില്‍ രണ്ട് യാത്രക്കാര്‍ മാത്രം പാടുള്ളൂ. പാര്‍ക്കുകളും ഗാര്‍ഡനുകളും അടച്ചിടും. ബാര്‍ബര്‍ ഷോപ്പുകളും ജിമ്മുകളും നിലവില്‍ അടഞ്ഞുകിടക്കുകയാണ്. റെസ്റ്റാറന്റുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും കര്‍ഫ്യൂ സമയത്ത് ഡെലിവറി സര്‍വീസ് അനുവദിക്കും. കര്‍ഫ്യൂ സമയത്ത് നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്പ് പള്ളികളിലേക്ക് നടന്നുപോകാം. എസി, ലിഫ്റ്റ് അറ്റകുറ്റപണി നടത്തുന്നവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it