Sub Lead

ലക്ഷദ്വീപിലും കൊവിഡ് വര്‍ധിക്കുന്നു; ചികില്‍സ ലഭിക്കുന്നില്ലെന്ന് പരാതി

ലക്ഷദ്വീപിലും കൊവിഡ് വര്‍ധിക്കുന്നു; ചികില്‍സ ലഭിക്കുന്നില്ലെന്ന് പരാതി
X

കൊച്ചി: ലക്ഷദ്വീപില്‍ ബിത്രയൊഴികെ എല്ലാ ദ്വീപിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,016 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 124 പേര്‍ കൊവിഡ് പോസിറ്റീവായി.

അതേസമയം, ദ്വീപില്‍ കൊവിഡ് ചികില്‍സ ലഭ്യമാവുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ലക്ഷദ്വീപുകളില്‍ കവരത്തിയില്‍ മാത്രമാണ് കോവിഡ് ആശുപത്രിയുള്ളത്. ഇവിടെയുള്ളത് 50 കിടക്കകള്‍ മാത്രം. അഗത്തിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുവാന്‍ തീവ്രശ്രമം നടക്കുന്നുണ്ട്. ഗുരുതര രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നില്ല എന്നും പരാതി.

Next Story

RELATED STORIES

Share it