- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയിലെ 37 വാര്ഡുകളിലും മൂന്ന് പഞ്ചായത്തുകളിലും കര്ശന ലോക്ഡൗണ്
കോഴിക്കോട്: കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില് കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗ വ്യാപന തോത് (WEEKLY INFECTION POPULATION RATIO -WIPR ) എട്ടില് കൂടുതലുള്ള കോര്പ്പറേഷന് മുന്സിപ്പാലിറ്റി വാര്ഡുകളിലും/ഗ്രാമപഞ്ചായത്തുകളിലും കര്ശന ലോക്ഡൗണ് നിയന്ത്രണങ്ങള് ഏര്പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര് ഉത്തരവിട്ടു. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില് പ്രതിവാര രോഗ വ്യാപന തോത് അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്ശന ലോക്ഡൗണ് നിയന്ത്രണങ്ങള് നടപ്പാക്കും.
ഡബ്ല്യുഐപിആര് 8 ല് കൂടുതലുള്ള കോര്പ്പറേഷന് മുന്സിപ്പാലിറ്റി വാര്ഡുകളും/പഞ്ചായത്തുകളും താഴെ ചേര്ക്കുന്നു. തദ്ദേശ സ്ഥാപനം, വാര്ഡ്, നിരക്ക് (ബ്രാക്കറ്റില്)ക്രമത്തില്.
- 1. കൊയിലാണ്ടി മുന്സിപ്പാലിറ്റി വാര്ഡ് 4 (12.11), 2(10.63), 26(9.55), 20 (8.36), 5 (8.22)
- 2. മുക്കം മുനിസിപ്പാലിറ്റി വാര്ഡ് 24 (21.32), 8 (19.51),11 (16.8), 30(13.70), 26(13.09), 1(11.48),7(11.43), 17(10.76), 15 (10.68), 13(9.82), 20(9.29), 10(9.27),
- 3. വടകര മുനിസിപ്പാലിറ്റി വാര്ഡ് 20 (9.03).
- 4. പയ്യോളി മുനിസിപ്പാലിറ്റി വാര്ഡ് 30(16.97), 31 (11.47), 32(10.68), 26 (9.30), 23 (9.08), 21 (8.61), 28 (8.14),
- 5. രാമനാട്ടുകര മുനിസിപ്പാലിറ്റി വാര്ഡ് 31 (11.35), 13(11.33), 2 (11.11), 14 (8.60).
- 6. ഫറോക്ക് മുനിസിപ്പാലിറ്റി വാര്ഡ് 24 (11.02), 17 (9.69), 9 (9.05).
- 7. കൊടുവള്ളി മുനിസിപ്പാലിറ്റി വാര്ഡ് 23 (13.45), 1 (13.38), 34 (11.32), 15 (8.25).
- 8. കോഴിക്കോട് കോര്പ്പറേഷന് വാര്ഡ് 3 (8.24).
- 9. കൂരാചുണ്ട് പഞ്ചായത്ത് മുഴുവന് വാര്ഡുകളും (9.65).
- 10. കായണ്ണ പഞ്ചായത്ത് മുഴുവന് വാര്ഡുകളും (8.45).
- 11. കൂടരഞ്ഞി പഞ്ചായത്ത് മുഴുവന് വാര്ഡുകളും (8.31).
1. മേല് പറഞ്ഞിരിക്കുന്ന വാര്ഡുകളിലും പഞ്ചായത്തുകളിലും കര്ശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്. കൊവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പര്ക്കമുള്ളവരും നിര്ബന്ധമായും ക്വാറന്റനീല് തുടരേണ്ടതാണ്. ഈ വാര്ഡുകളുടെ/ പഞ്ചായത്തുകളുടെ ചുറ്റളവില് നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന് പാടില്ല. ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തേണ്ടതാണ്.
2. ഇത്തരം വാര്ഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം കൊവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അതാതു മെഡിക്കല് ഓഫീസറുടെയും സെക്രട്ടറിയുടെയും ചുമതലയാണ്.
3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്പ്പന കേന്ദ്രങ്ങള് മാത്രമെ അനുവദനീയമായിട്ടുള്ളൂ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്.
4. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ 7.00 മണിമുതല് 2.00 മണിവരെ അനുവദിക്കുന്നതാണ്.
5. മേല് പറഞ്ഞിരിക്കുന്ന വാര്ഡില് ഉള്പ്പെട്ടവര് അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള് വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര് ഈ വാര്ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.
6. മേല് പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ വാര്ഡുകളില് താമസിക്കുന്നവര്ക്ക് പുറത്ത് നിന്ന് അവശ്യവസ്തുക്കള് ആവശ്യമായി വരുന്ന പക്ഷം വാര്ഡ് ആര്ആര്ടികളുടെ സഹായം തേടാവുന്നതാണ്.
7. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്ക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്ക്ക് നിരോധനം ബാധകമല്ല.
8. മേല്പറഞ്ഞിരിക്കുന്ന വാര്ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്.
9. നാഷണല് ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര് ഈ വാര്ഡുകളില് ഒരിടത്തും നിര്ത്താന് പാടുള്ളതല്ല.
10. വാര്ഡുകളില് രാത്രി 7.00 മണി മുതല് രാവിലെ 5.00 മണിവരെയുള്ള യാത്രകള് പൂര്ണമായി നിരോധിച്ചിരിക്കുന്നു അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ.
വാര്ഡിന് പുറത്ത് ജില്ലയിലെ മേല്പറഞ്ഞ നിയന്ത്രണങ്ങള് ബാധകമല്ലാത്ത സ്ഥലങ്ങളില് ഹോട്ടലുകളുടെ പ്രവര്ത്തനസമയം രാത്രി 9.30 വരെ സര്ക്കാര് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകളിലെ ക്ലീനിംഗിന് വേണ്ടി ജീവനക്കാര്ക്ക് 10 മണിവരെ പ്രവര്ത്തിക്കാവുന്നതാണ്.
നിബന്ധനകള് പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. ഇവയുടെ ലംഘനം പൊതുജനാരോഗ്യദുരന്തത്തിലേക്ക് വഴി തെളിക്കും. നിരോധനങ്ങള് ലംഘിക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കാന് ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയതായും ഡെപ്യൂട്ടി കലക്ടര് അറിയിച്ചു.
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര് അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT