Sub Lead

കൊവിഡ് 19: സൗദിയില്‍ 2442 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 15 മരണം

പുതുതായി രോഗം ബാധിച്ചവരില്‍ 65 ശതമാനം വിദേശികളും 35 ശതമാനം സ്വദേശികളുമാണ്.

കൊവിഡ് 19: സൗദിയില്‍ 2442 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 15 മരണം
X

ദമ്മാം: സൗദിയില്‍ 2442 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 70161 ആയി ഉയര്‍ന്നു.

2233 പേര്‍ കോവിഡ് 19 വിമുക്തരായി. ഇതോടെ രാജ്യത്ത് രോഗ മുക്തരായവരുടെ എണ്ണം 41236 ആയി. കൊവിഡ് 19 ബാധിച്ച് 15 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 379 ആയി ഉയര്‍ന്നു. പുതുതായി രോഗം ബാധിച്ചവരില്‍ 65 ശതമാനം വിദേശികളും 35 ശതമാനം സ്വദേശികളുമാണ്. 28546 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 333 നിലഗുരുതരണമാണ് ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ മേഖല തിരിച്ചുള്ള വിവരം:

റിയാദ് 794, മക്ക 466, ജിദ്ദ 444, മദീന 273, ദമ്മാം 79, ജുബൈല്‍ 77, ഹായില്‍ 45, തായിഫ് 31, ഹുഫൂഫ് 28, ദഹ്‌റാന്‍ 23, ഖതീഫ് 22, കോബാര്‍ 21, ബുറൈദ 21, യാമ്പു 20, ഖലീസ് 15 , തബൂക് 9, ബീഷ് 6,ഹൂത തമീം 4, വാദി ദവാസിര്‍4, അല്‍ജഫര്‍ 3 അബ്ഹാ3, ഖമീഷ് മുശൈത് 3 അല്‍ഉയൂണ്‍2 റഅ്‌സത്തന്നൂറ 2,സനവീ 2, ബത് ഹാ 2, സബ്ത ഉലായ 2 അല്‍ബാഹ 2, അല്‍മിസാഹ് മിയ 2 , അല്‍സുലൈല്‍ 2 മറ്റു സ്ഥലങ്ങളില്‍ ഓരോന്നു വീതവുമാണ്.

Next Story

RELATED STORIES

Share it