- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
24 മണിക്കൂറില്‍ 778 കേസുകള്‍; മഹാരാഷ്ട്രയില്‍ 6427 കൊവിഡ് ബാധിതര്‍
522 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ കൊറോണ ബാധിതരുടെ എണ്ണം ഇപ്പോള്‍ 4025ലെത്തി.

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 778 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6427 ആയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. 14 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 283. 522 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ കൊറോണ ബാധിതരുടെ എണ്ണം ഇപ്പോള്‍ 4025ലെത്തി.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി എന്ന് വിശേഷണമുള്ള മുംബൈയിലെ ധാരാവിയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എട്ടു ലക്ഷത്തിലധികം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ ഇതുവരെ 214 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. 13 പേര്‍ മരിച്ചു. മുംബൈയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചേരികള്‍ കേന്ദ്രീകരിച്ച് കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും കേന്ദ്രം അറിയിച്ചു. ബിഎംസിയുടെ നേതൃത്വത്തില്‍ 813 കണ്ടൈന്‍മെന്റ് ഏരിയകളായി മുംബൈയിലെ പല പ്രദേശങ്ങളെയും വിഭജിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് ജനങ്ങള്‍ക്ക് പ്രവേശിക്കാനോ പുറത്ത് പോകാനോ സാധിക്കില്ല.
കഴിഞ്ഞ ഏഴുദിവസങ്ങളിലായിട്ടാണ് രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയാകുന്ന അവസ്ഥ ഉണ്ടാകുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
RELATED STORIES
സംഭലില് മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങളുടെ രൂപമുള്ള ഉരുളക്കിഴങ്ങ്...
11 March 2025 4:26 AM GMTസിറിയയിലെ കുര്ദ് സൈന്യം സര്ക്കാരിന്റെ ഭാഗമാവും; ചരിത്രപരമായ കരാറില് ...
11 March 2025 3:24 AM GMTസംഭലില് ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊന്നു
11 March 2025 2:37 AM GMTഔറംഗസീബിന്റെ ഖബര് മാറ്റണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
11 March 2025 1:10 AM GMTഎസ് ഡി പി ഐയില് ചേര്ന്നാലും ബി ജെ പിയില് ചേരുന്ന പ്രശ്നമില്ല: എ...
10 March 2025 6:22 PM GMTകുവൈത്ത് എയര്വേയ്സില് ദുരിതയാത്ര; ദമ്പതികള്ക്ക് 10 ലക്ഷം രൂപ...
10 March 2025 4:21 PM GMT