Sub Lead

മലപ്പുറം ജില്ലയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

11 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

മലപ്പുറം: ജില്ലയില്‍ 63 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

വട്ടംകുളത്തെ അങ്കണവാടി വര്‍ക്കര്‍ (56), ആലങ്കോട് കോക്കൂര്‍ സ്വദേശി (23), ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി (32), പൊന്നാനി നഗരസഭാ കൗണ്‍സിലര്‍ കുറ്റിക്കാട് സ്വദേശി (41), പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് തിരുവനന്തപുരം സ്വദേശിനി (27), പൊന്നാനിയിലെ പോലിസ് ഓഫിസര്‍ (36), പൊന്നാനി നഗരസഭാ ജീവനക്കാരന്‍ ഈഴുവതുരുത്തി സ്വദേശി (25), പൊന്നാനിയിലെ കൊറോണ കെയര്‍ വളണ്ടിയര്‍ പള്ളപ്പുറം സ്വദേശി (21), മത്സ്യ വില്‍പ്പനക്കാരനായ പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശി (38), ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം ശുകപുരം സ്വദേശിയായ ഡോക്ടറുമായി ബന്ധമുള്ള പൊന്നാനി സ്വദേശി (38), ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയുമായി ബന്ധമുള്ള ചീരാന്‍ കടപ്പുറം സ്വദേശിനി (85), വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ കുറ്റിപ്പുറം സ്വദേശിനി (34)എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 11 ന് ബംഗളൂരുവില്‍ നിന്നെത്തിയ ചീക്കോട് സ്വദേശി (19), ജൂണ്‍ 20 ന് ബംഗളൂരുവില്‍ നിന്നെത്തിയ നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി (30) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂണ്‍ 24 ന് മസ്‌കറ്റില്‍ നിന്ന് കൊച്ചി വഴിയെത്തിയ താനൂര്‍ സ്വദേശി (45), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനൂര്‍ പരിയാപുരം സ്വദേശി (45), ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ സ്വദേശി (55), തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി (51), താഴേക്കോട് സ്വദേശിനി (ആറ് വയസ്), ജൂലൈ ഒന്നിന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ ഏലംകുളം കുന്നക്കാവ് സ്വദേശി (34), ജൂണ്‍ 30 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുറത്തൂര്‍ സ്വദേശി (47), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ ആനക്കയം ഇരുമ്പുഴി സ്വദേശി (40), ജൂലൈ മൂന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശിനി (30), ജൂലൈ ഏഴിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കരുളായി സ്വദേശി (27), ജൂണ്‍ 25 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ പാലുണ്ട സ്വദേശി (41), ജൂണ്‍ 19 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ വഴിക്കടവ് മണിമൂളി സ്വദേശിനി (27), ജൂണ്‍ 21 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വഴിക്കടവ് മൊടപ്പൊയ്ക സ്വദേശിനി (26), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കാളികാവ് ചാഴിയോട് സ്വദേശിനി (28), ജൂലൈ ആറിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ തച്ചിങ്ങനാടം സ്വദേശി (44), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മള കുറുപ്പിന്‍പടി സ്വദേശി (29), ജൂണ്‍ 18 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂര്‍ പയ്യനങ്ങാടി സ്വദേശി (62), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വേങ്ങര കുറ്റൂര്‍ പാക്കടപ്പുറായ സ്വദേശിനി (30), മക്കളായ 10 വയസുകാരന്‍, അഞ്ച് വയസുകാരന്‍, ജൂലൈ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുഴിമണ്ണ മുണ്ടംപറമ്പ് സ്വദേശി (45), ജൂണ്‍ 18 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി (50), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഒഴൂര്‍ അദൃശേരി സ്വദേശി (48), ജൂണ്‍ 15 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂര്‍ സൗത്ത് അന്നാര സ്വദേശി (52), ജൂണ്‍ 18 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചെറിയമുണ്ടം കുറുക്കോള്‍ സ്വദേശി (35), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (45), ജൂലൈ അഞ്ചിന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ മമ്പാട് സ്വദേശി (37), ജൂലൈ അഞ്ചിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുറ്റിപ്പുറം പേരശനൂര്‍ സ്വദേശി (27), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി (45), ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി (33), ജൂലൈ ആറിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി (37), ജൂണ്‍ 21 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി (45), ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വളവന്നൂര്‍ സ്വദേശി (30), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂര്‍ സൗത്ത് അന്നാര സ്വദേശി (48), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ താനൂര്‍ തെയ്യാല കാരാട് സ്വദേശി (54), ജൂലൈ മൂന്നിന് ബഹ്‌റിനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ ഒതായി സ്വദേശി (38), ജൂണ്‍ 12 ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചെറിയമുണ്ടം മച്ചിങ്ങല്‍പ്പാറ സ്വദേശി (35), ജൂണ്‍ മൂന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശിനി (54), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വഴിക്കടവ് സ്വദേശി (28), ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കരുവാരക്കുണ്ട് കേരള എസ്‌റ്റേറ്റ് സ്വദേശി (36), ചെറുകാവ് പെരിങ്കാവ് സ്വദേശി (24), മഞ്ചേരി നറുകര സ്വദേശി (37), വഴിക്കടവ് വട്ടേപ്പാടം സ്വദേശി (45), പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി (35), ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി (51), വേങ്ങര സ്വദേശി (65), മങ്കട സ്വദേശി (32), മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി (50), ജൂലൈ ഒന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (42) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Next Story

RELATED STORIES

Share it