- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: സൗദിയില്‍ രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ ആശ്വാസമായി കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഈ സമയത്തിനിടയില്‍ 6,090 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,43,211 ഉം രോഗമുക്തരുടെ എണ്ണം 5,90,140ഉം ആയി. 8,916 ആയി ആകെ മരണസംഖ്യ. ചികിത്സയിലുള്ള 44,155 രോഗികളില്‍ 591 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.8 ശതമാനവും മരണനിരക്ക് 1.4 ശതമാനവുമായി.
24 മണിക്കൂറിനിടെ 2,04,057 പി.സി.ആര്‍ പരിശോധനകള്‍ നടത്തി. പുതുതായി റിയാദ് 1,327, ജിദ്ദ 491, മക്ക 304, ദമ്മാം 159, മദീന 147, ജിസാന്‍ 115, ഹുഫൂഫ് 95 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,841,337 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,312,053 ആദ്യ ഡോസും 23,533,435 രണ്ടാം ഡോസും 5,995,849 ബൂസ്റ്റര്‍ ഡോസുമാണ്.
RELATED STORIES
പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ കേസ്
30 March 2025 1:00 AM GMTകൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ തഹസില്‍ദാര്‍ അറസ്റ്റില്‍
30 March 2025 12:52 AM GMTതൃശൂര്‍ നഗരത്തിലെ 139 പഴയകെട്ടിടങ്ങള്‍ പൊളിക്കും
30 March 2025 12:38 AM GMTഐപിഎല്‍; മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി; ഗുജറാത്ത് ടൈറ്റന്‍സിന്...
29 March 2025 6:28 PM GMTഐഎസ്എല്‍; ബെംഗളൂരു എഫ് സി സെമിയില്‍; മുംബൈയെ തകര്‍ത്തത് അഞ്ച് ഗോളിന്
29 March 2025 6:09 PM GMTകാലടി സര്‍വകലാശാലയില്‍ ജുമുഅ സമയത്ത് പരീക്ഷ; തിരുത്തണമെന്ന് എസ് എസ്...
29 March 2025 5:58 PM GMT