Sub Lead

കൊവിഡ് 19: തൃശൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ ആന്റിജന്‍ ടെസ്റ്റ്

കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. സമ്പര്‍ക്കം വഴി രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നതിനാല്‍ കൊവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും.

കൊവിഡ് 19: തൃശൂര്‍ ജില്ലയില്‍  ഇന്നു മുതല്‍ ആന്റിജന്‍ ടെസ്റ്റ്
X

തൃശൂര്‍: കൊവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് ആന്റിജന്‍ പരിശോധന ഇന്നു മുതല്‍ തൃശൂര്‍ ജില്ലയിലും നടപ്പിലാക്കും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്. കൊവിഡ് പരിശോധനയ്ക്കുള്ള ആന്റിജന്‍ ടെസ്റ്റ് കൃത്യത ഉറപ്പാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന് ഈ ടെസ്റ്റ് സഹായിക്കും. സമ്പര്‍ക്കം വഴി രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നതിനാല്‍ കൊവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. ഐസിഎംആറും, എഐഐഎംഎസും ആന്റിജന്‍ ടെസ്റ്റിന്റെ കൃത്യത ഉറപ്പാക്കിയിട്ടുണ്ട്.

മൂക്കില്‍ നിന്നും സ്രവം എടുത്തുള്ള ലളിതമായ പരിശോധനയാണിത്. 30 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ടെസ്റ്റിന് 99.3 മുതല്‍ 100 %വരെ കൃത്യത കൃത്യത ഉണ്ടെന്ന് ഐസിഎംആര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൊവിഡ് സ്‌ക്രീനിങ്ങിനായി ആന്റിജന്‍ ടെസ്റ്റാണ് പരക്കെ ഉപയോഗിക്കുന്നത്. പ്രാഥമികമായി കൊവിഡ് ശ്വസന വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മൂക്കിന്റെ പിന്‍ഭാഗത്തും തൊണ്ടയിലുമായിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതല്‍ കാണുക. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനയ്‌ക്കെടുക്കുക.

ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ശരീരത്തില്‍ വൈറസ് ഉണ്ടെന്നാണ് അനുമാനം. വൈറസ് ബോഡിയില്‍ ഉള്ളപ്പോള്‍ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുന്നതുകൊണ്ട് മറ്റുള്ളവരില്‍ നിന്നും മാറി നില്‍ക്കാനും രോഗവ്യാപന സാധ്യത കുറയ്ക്കാനും സാധിക്കുന്നു. രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളില്‍ ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റാണ് ആന്‍ന്റിജന്‍ ടെസ്റ്റ്.

Next Story

RELATED STORIES

Share it