- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ വ്യാപനം: മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തരുതെന്ന് യുഎസ്
വൈറസിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നത് യുഎസ് നിരീക്ഷിക്കും. നിര്‍ഭാഗ്യകരമായി പല രാജ്യങ്ങളിലും കൊവിഡിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയാണ്. സര്‍ക്കാറുകള്‍തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപിപ്പിക്കുന്നതില്‍ മതന്യൂനപക്ഷങ്ങളില്‍ പഴിചാരുന്നതും കുറ്റപ്പെടുത്തുന്നതും തെറ്റാണെന്ന് അമേരിക്ക.കൊറോണയുടെ ഉത്ഭവം സംബന്ധിച്ച പരസ്പരമുള്ള പഴിചാരലുകളും ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. വൈറസ് വ്യാപനം ഫലപ്രദമായി തടയാനുള്ള സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം മുഴുവന്‍ മതവിശ്വാസികളും കൃത്യമായി പിന്തുടരണമെന്നും ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം യുഎസ് അംബാസഡര്‍ സാംബ്രോണ്‍ബാക്ക് പറഞ്ഞു.
അതിനിടെ, ഇറാനിലെയും ചൈനയിലെയും മതതടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊറോണ മതന്യൂനപക്ഷങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാനായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബ്രൗണ്‍ബാക്ക് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. വൈറസിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നത് യുഎസ് നിരീക്ഷിക്കും. നിര്‍ഭാഗ്യകരമായി പല രാജ്യങ്ങളിലും കൊവിഡിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയാണ്. സര്‍ക്കാറുകള്‍തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളല്ല വൈറസ് പരത്തുന്നത്. ഇത് ആഗോള മഹാമാരിയാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ പലയിടത്തും കുറ്റപ്പെടുത്തലുകള്‍ തുടരുകയാണെന്നും ഇത് അവസാനിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ചാണ് സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പലയിടത്തും ന്യൂനപക്ഷങ്ങള്‍ക്ക് മെഡിക്കല്‍ സഹായവും മറ്റ് അവശ്യ സഹായങ്ങളും നിരസിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചൈനയും ഇറാനും മത വിശ്വാസത്തിന്റെ പേരില്‍ നിരവധി പേരെ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. അവരെയെല്ലാം മോചിപ്പിക്കണം- സാംബ്രോണ്‍ബാക്ക് പറഞ്ഞു.
RELATED STORIES
'എംപുരാനെ കത്തിക്കു'മെന്ന് ഹനുമാന് സേന
29 March 2025 3:50 PM GMTആരാധകര്ക്ക് ഞെട്ടല്; വിഘ്നേഷ് പുത്തൂരിനെ ഒഴിവാക്കി മുംബൈ സ്ക്വാഡ്; ...
29 March 2025 3:27 PM GMTറമദാനില് മുസ്ലിം പള്ളിയില് നമസ്കരിച്ച് ഹിന്ദു ബിസിനസുകാരന്;...
29 March 2025 3:15 PM GMTവെസറ്റ് ബാങ്കില് ഫലസ്തീനി ഗ്രാമം ആക്രമിച്ച് ജൂത കുടിയേറ്റക്കാര്...
29 March 2025 2:10 PM GMTതാന്ത്രിക വിദ്യകളുടെ മറവില് പെണ്കുട്ടികളെ പീഡിപ്പിച്ച 'ഗുരു...
29 March 2025 1:44 PM GMT'' ദിവ്യയുടെ ഭീഷണിയുള്ളതിനാല് നവീന് ബാബു വേട്ടയാടല് ഭയപ്പെട്ടു; അത് ...
29 March 2025 12:44 PM GMT