Sub Lead

കൊവിഡ് ബാധിച്ച ദലിത് യുവാവ് തൊഴുത്തില്‍ കഴിഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി

കൊവിഡ് ബാധിച്ച ദലിത് യുവാവ് തൊഴുത്തില്‍ കഴിഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി
X

എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിലെ കൊവിഡ് ബാധിതനായ യുവാവ് തൊഴുത്തില്‍ കഴിയാനുണ്ടായ സാഹചര്യം കിഴക്കമ്പലം പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥ മൂലമാണെന്നും രോഗബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞത് രോഗിക്ക് മാനുഷിക പരിഗണന ല്‍ കാത്തതു മൂലമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപ്പടി സ്വീകരിക്കണമെന്നും എസ് ഡിപിഐ സംസ്ഥാന സമിതിയംഗവും ദേശീയ മനുഷ്യാവകാശ ഏകോപനസമിതി പ്രവര്‍ത്തകനുമായ കൃഷ്ണന്‍ എരഞ്ഞിക്കന്‍ പറഞ്ഞു. ട്വന്റി-20 നിയന്ത്രിക്കുന്ന കിഴക്കമ്പലം ഉള്‍പ്പെടെയുള്ള പഞ്ചായത്തില്‍ എഫ്എല്‍സിടി തുടങ്ങിയിരുന്നെങ്കില്‍ എം എന്‍ ശശിയെന്ന ദലിത് യുവാവിന് തൊഴുത്തില്‍ കഴിയേണ്ട അവസ്ഥയുണ്ടാവുമായിരുന്നില്ല. അടിയന്തിര ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ ലംഘിക്കുന്നത് ഭരണ ഘടനാ ലംഘനമായതിനാല്‍ പഞ്ചായത്ത് ഭരണസമിതിയെ പിരിച്ചുവിട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ബന്ധപ്പെട്ടവര്‍ക്കെതിരേ ശിക്ഷാ നടപടിയും സ്വീകരിക്കേണ്ടതാണന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയ പരാതിയില്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍ വ്യകതമാക്കി.

കിറ്റെക്‌സ് കമ്പനിയില്‍ ഇതര സംസ്ഥാനത്തിലുള്‍പ്പെടെ പതിനായിരത്തിലേറെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഇവര്‍ക്ക് ചികില്‍സ നിഷേധിക്കുന്ന വിവരം വാര്‍ത്താമാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് സംഭവത്തിലും ഗൗരവമായി ഇടപെടണമെന്ന് പരാതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച പരാതിയില്‍ തുടര്‍നടപടിക്കായി എറണാകുളം ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി തുടങ്ങിയവര്‍ക്ക് കൈമാറി അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Covid affected Dalit youth: Complaint to Human Rights Commission and Chief Minister

Next Story

RELATED STORIES

Share it