- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗി ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ എത്തിയ യുവതിക്ക് ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മികച്ച ചികിത്സയ്ക്കായി ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

കോഴിക്കോട്: കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് യുവതി കനിവ് 108 ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തിയതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ എത്തിയ യുവതിക്ക് ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മികച്ച ചികിത്സയ്ക്കായി ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
കണ്ട്രോള്‍ റൂമില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സില്‍ പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ യുവതിയ്ക്ക് പ്രസവ വേദനയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ പരിചരണത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
അമ്മയും കുഞ്ഞും മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് കനിവ് 108 ആംബുലന്‍സില്‍ കൊവിഡ് ബാധിതയായ യുവതി പ്രസവിക്കുന്നത്.
RELATED STORIES
വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ്...
1 Jun 2025 3:34 PM GMTഷഹീദീന്‍ ഖുറൈശിയെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക...
1 Jun 2025 3:13 PM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMTകൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്: ...
1 Jun 2025 2:57 PM GMTബലി പെരുന്നാളിന് മുമ്പ് കന്നുകാലി ചന്തകള്‍ നിര്‍ത്തിവയ്ക്കാന്‍...
1 Jun 2025 2:41 PM GMTബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് മുജീബുര്‍ റഹ്മാന് പുറത്ത്;...
1 Jun 2025 2:14 PM GMT