- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രിയുടെ കൊവിഡ് അവലോകനം;കേരളത്തിന്റെ നേട്ടം നിരത്തി എറണാകുളം ജില്ലാ കലക്ടര്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ലാകലക്ടര്‍മാരുടേയും ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ കേരളത്തിന്റെ പ്രതിരോധവും നേട്ടങ്ങളും വിശദീകരിച്ചത് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ആണ്. രണ്ടാം തരംഗം പ്രതിരോധിക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്വീകരിച്ച നടപടികള്‍ സുഹാസ് അക്കമിട്ട് വിശദീകരിച്ചു. രണ്ടാം തരംഗ വ്യാപനത്തേയും ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞതായി അദ്ദേഹം യോഗത്തെ അറിയിച്ചു
കൊച്ചി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന് എതിരായ പ്രതിരോധനടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ലാകലക്ടര്‍മാരുടേയും ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ ശ്രദ്ധാകേന്ദ്രമായി എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്.കേരളത്തിന്റെ പ്രതിരോധവും നേട്ടങ്ങളും യോഗത്തില്‍ വിശദീകരിച്ചത് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ആണ്. രണ്ടാം തരംഗം പ്രതിരോധിക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്വീകരിച്ച നടപടികള്‍ സുഹാസ് അക്കമിട്ട് വിശദീകരിച്ചു. രണ്ടാം തരംഗ വ്യാപനത്തേയും ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞതായി അദ്ദേഹം യോഗത്തെ അറിയിച്ചു.
കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയതായി അദ്ദേഹം യോഗത്തെ അറിയിച്ചു ആക്ടീവ് കേസുകള്‍ 47369 ആയി ചുരുങ്ങിയിട്ടുണ്ട്.തദ്ദേശസ്ഥാപനങ്ങളെ മുന്നില്‍ നിര്‍ത്തിയും നേതൃത്വം ഏല്‍പ്പിച്ചും വികേന്ദ്രീകൃതമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നത്. സര്‍വൈലന്‍സ് മാപ്പിംഗ്, ഗുരുതരാവസ്ഥാസ്ഥിതി വിലയിരുത്തല്‍, പരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ നടപടികള്‍ക്ക് ഏകോപനം നിര്‍വഹിക്കുന്നത് തദ്ദേശസ്ഥാപനങ്ങള്‍ ആണ്. വാര്‍ഡ് തലത്തില്‍ ഇവ കാര്യക്ഷമമായി നടക്കുന്നു.ഈ പ്രത്യേകത അവകാശപ്പെടാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്നും കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.
എറണാകുളം ജില്ലയുടെ പ്രതിദിന ടിപിഎം നിരക്ക് അഖിലേന്ത്യാ തലത്തില്‍ ഏറ്റവും മികച്ചതാണിത്.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡിസിസികളോ എഫ് എല്‍ ടി സികളോ എസ് എല്‍ ടി സികളോ പ്രവര്‍ത്തിക്കുന്നു.എല്ലാ താലൂക്കിലും കൊവിഡ് ആശുപത്രികള്‍ ഉണ്ട്.ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് സംവിധാനം വഴി രോഗനിര്‍ണയം നേരത്തെ സാധ്യമാക്കി.ഇത് വ്യാപനം കുറയാന്‍ സഹായിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.ഓക്‌സിജന്‍ വാര്‍ റൂം വഴി ആശുപത്രികളുടെ ഓക്‌സിജന്‍ ലഭ്യത അതാത് സമയം വിലയിരുത്തുന്നു. ഓക്‌സിജന്‍ നീക്കത്തിനായി പ്രത്യേക ഗതാഗത മാര്‍ഗ്ഗങ്ങളും ഏര്‍പ്പെടുത്തി.ഓക്‌സിജന്‍ നഷ്ടം ഒഴിവാക്കാന്‍ ഓരോ ആശുപത്രികളിലും ഓഡിറ്റിംഗ് നടത്തുന്നു.ആശുപത്രികളിലെയും ചികില്‍സാ കേന്ദ്രങ്ങളിലെയും കിടക്കകളില്‍ കേന്ദ്രീകൃത സംവിധാനം വഴിയാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്. ബി പി സി എല്‍ കാംപസില്‍ ആരംഭിച്ച
താല്‍ക്കാലിക സര്‍ക്കാര്‍ കൊവിഡ് ആശുപത്രിയില്‍ 400 ബെഡുകള്‍ പ്രവര്‍ത്തനക്ഷമമാക്കി.പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ 1500 കിടക്കകള്‍ ഇവിടെ ഉണ്ടാകുമെന്നും കലക്ടര്‍ യോഗത്തെ അറിയിച്ചു.എറണാകുളം ജില്ലയില്‍ ഒട്ടാകെ 279608 രോഗികള്‍ ഇതുവരെ ഉണ്ടായിട്ടും മരണനിരക്ക് 0.2 ശതമാനം മാത്രമാണ്.ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്കാണിത്. സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചിട്ടയായും ദീര്‍ഘവീക്ഷണത്തോടെയും പ്രതിരോധം ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞതാണ് ഈ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കളക്ടര്‍മാരും ആണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
RELATED STORIES
കര്‍ണാടകയില്‍ 196 ശ്രീരാമസേനാ പ്രവര്‍ത്തകര്‍ക്ക് തോക്കുപരിശീലനം...
11 Jan 2025 2:57 AM GMTഅജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ റിപോര്‍ട്ടുമായി നേരില്‍ എത്താന്‍...
11 Jan 2025 2:45 AM GMTതര്‍ക്കമുള്ള കെട്ടിടങ്ങളെ മസ്ജിദ് എന്ന് വിളിക്കരുത്: യോഗി ആദിത്യനാഥ്
11 Jan 2025 2:34 AM GMTവണ്ടിപ്പെരിയാറില്‍ തീപിടിത്തം
11 Jan 2025 2:05 AM GMTപതിമൂന്നാം വയസ്സുമുതല്‍ പീഡനം; പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍...
11 Jan 2025 1:59 AM GMTനിക്കോളാസ് മധുറോ വെനുസ്വേലയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു;...
11 Jan 2025 1:36 AM GMT