Sub Lead

കൊവിഡ് വ്യാപനം: നിയന്ത്രണം വീണ്ടും പോലിസിന്; കര്‍ശന പരിശോധന

കൊവിഡ് വ്യാപനം: നിയന്ത്രണം വീണ്ടും പോലിസിന്; കര്‍ശന പരിശോധന
X

തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തില്‍ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും നടപടികള്‍ കര്‍ശനമാക്കി. തുടക്കത്തില്‍ ഉണ്ടായിരുന്നതുപോലെ പോലിസിനു തന്നെയാണ് വീണ്ടും നിയന്ത്രണം നല്‍കിയിട്ടുള്ളത്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനും രാത്രി സമയങ്ങളിലെ അനാവശ്യ യാത്രകള്‍ തടയാനും പോലിസ് പരിശോധന ശക്തമാക്കി. ഫെബ്രുവരി 10 വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കും. രാത്രി പത്തിനുശേഷം അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെയ്ക്കാണ് സംസ്ഥാനതലത്തില്‍ ചുമതല നല്‍കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ സ്‌പെഷ്യല്‍ യൂനിറ്റുകളിലെ പോലിസ് ഉദ്യോഗസ്ഥരുടെയും ബറ്റാലിയന്‍ ഉദ്യോഗസ്ഥരുടെയും സേവനവും ജില്ലാ പോലിസ് മേധാവിമാര്‍ക്ക് വിനിയോഗിക്കാമെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന കണ്ണൂരില്‍ കഴിഞ്ഞ ദിവസം നഗരത്തില്‍ പോലിസിന്റെ പ്രത്യേക അനൗണ്‍സ്‌മെന്റ് വാഹനത്തിലാണ് മുന്നറിയിപ്പുകള്‍ നല്‍കിയത്.

സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുള്ള സ്ഥലങ്ങളില്‍ പോലിസ് അവരോടൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചത് ആദ്യഘട്ടത്തില്‍ ഗുണം ചെയ്‌തെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവരെ ഒഴിവാക്കിയത് തിരിച്ചടിയായെന്നാണു വിലയിരുത്തല്‍. ഹൈവേ പട്രോള്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, മറ്റ് പോലിസ് വാഹനങ്ങള്‍ എന്നിവയെല്ലാം കൊവിഡ് പരിശോധനയ്ക്കു വേണ്ടി ഉപയോഗിക്കും.

Covid spread: control back to police; Strict inspection

Next Story

RELATED STORIES

Share it