Sub Lead

കൊവിഡ് വ്യാപനം;ഡല്‍ഹിയില്‍ സ്വകാര്യ ഓഫിസുകള്‍ അടച്ചിടാന്‍ നിര്‍ദേശം

ഇതുവരെ ഓഫിസുകളില്‍ പകുതി ജീവനക്കാരെ അനുവദിച്ചിരുന്നു ഇനി വര്‍ക്ക് ഫ്രം ഹോം മാത്രമാണ് അനുവദിക്കുക

കൊവിഡ് വ്യാപനം;ഡല്‍ഹിയില്‍ സ്വകാര്യ ഓഫിസുകള്‍ അടച്ചിടാന്‍ നിര്‍ദേശം
X

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ എല്ലാ സ്വകാര്യ ഓഫിസുകളും അടച്ചിടാന്‍ നിര്‍ദേശം. വര്‍ക്ക് ഫ്രം ഹോം മാത്രമാണ് അനുവദിക്കുക .ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെതാണ് തീരുമാനം.ഇതുവരെ ഓഫിസുകളില്‍ പകുതി ജീവനക്കാരെ അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം റസ്റ്ററന്റുകളും ബാറുകളും അടച്ചിരുന്നു. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.സ്വകാര്യ ബാങ്കുകള്‍, അവശ്യ സേവനങ്ങള്‍ നല്‍കുന്ന ഓഫിസുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫാര്‍മ കമ്പനികള്‍, മൈക്രോഫിനാന്‍സ് കമ്പനികള്‍, അഭിഭാഷകരുടെ ഓഫിസുകള്‍, കൊറിയര്‍ സേവനങ്ങള്‍ എന്നിവയെ പുതിയ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനുശേഷം അതിവേഗത്തിലാണ് കൊവിഡ് പിടിപെടുന്നത്.ഇന്നലെ 19,000 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ്. എല്ലാ മേഖലയിലേക്കും രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനമുണ്ടായതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.




Next Story

RELATED STORIES

Share it