- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് കൊവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷം;ആശുപത്രി കിടക്കകളും,ഐസിയുകളും നിറയുന്നു
ആരോഗ്യപ്രവര്ത്തകര്ക്കിടയില് കൊവിഡ് വ്യാപനം രൂക്ഷമാവുന്നത് ആരോഗ്യപ്രവര്ത്തകരുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു.ഇത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്

കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോണ് വ്യാപകമായതോടെ കൊവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമാകുന്നു.കോഴിക്കോട് സ്വകാര്യ സര്ക്കാര് ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലും കിടക്കകള് ഏതാണ്ട് നിറഞ്ഞ അവസ്ഥയാണ്. എറണാകുളം ജില്ലയിലെ സര്ക്കാര് ആശുപത്രികളില് പകുതിയില് അധികം കിടക്കകളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് 240 കിടക്കകള് ഉള്ളത്തില് ഒന്നും ഒഴിവില്ല. മെഡിക്കല് കോളജില് ഡോക്ടര്മാര് ഉള്പ്പെടേ 54 ആരോഗ്യ പ്രവര്ത്തകര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരുടെ കുറവും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.കോഴിക്കോട് ബീച്ച് ആശുപത്രിയില് അറുപത് കിടക്കകളില് പത്ത് എണ്ണം മാത്രമാണ് ഒഴിവുള്ളത്. സ്വകാര്യ ആശുപത്രികളില് ഭൂരിഭാഗവും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആലപ്പുഴയില് 150 ആരോഗ്യപ്രവര്ത്തകര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരം മെഡിക്കല് കോളജിലെ 100ല് അധികം നഴ്സുമാര്ക്കും 30 ഡോക്ടര്മാര്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്ത്തകര്ക്കിടയില് കൊവിഡ് വ്യാപനം രൂക്ഷമാവുന്നത് ആരോഗ്യപ്രവര്ത്തകരുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു.ഇത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല് കോളജില് ആകെയുള്ള 25 ഐസിയു ബെഡുകളും, 226 കൊവിഡ് കിടക്കകകളും നിറഞ്ഞിരിക്കുകയാണ്. കൂടുതല് രോഗികള് ഡിസ്ചാര്ജ് ആയില്ലെങ്കില് പ്രതിസന്ധി രൂക്ഷമാകും. കൂടുതല് ഐസിയു ബെഡുകള് സജ്ജമാക്കാനുള്ള നീക്കങ്ങള് നടക്കുന്നുണ്ട്. 18 ബെഡുകള് ഉള്ള ഐസിയു ഒരുക്കാനാണ് നീക്കം.
സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ വിവരങ്ങള് എത്രയും വേഗം അറിയിക്കാന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്ദേശം നല്കിയിട്ടുണ്ട്. ജില്ലയിലെ ചുരുക്കം ചില ആശുപത്രികളാണ് ഇതുവരെ കിടക്കളുടെ വിവരം അറിയിച്ചത്.ഇന്നലെ ഏറ്റവും കൂടുതല് പ്രതിദിന കേസുകള് റിപ്പോര്ട്ട് ചെയ്ത എറണാകുളം ജില്ലയില് സര്ക്കാര് ആശുപത്രികളില് പകുതിയില് അധികം കിടക്കകളും നിറഞ്ഞു.
ആലപ്പുഴ മെഡിക്കല് കോളജിലെ കൊവിഡ് ചികിത്സാ വിഭാഗം ഏതാണ്ട് നിറഞ്ഞു. ഐസിയു ബെഡുകളിലും ഇനി കുറച്ചു മാത്രമാണ് ഒഴിവുള്ളത്. ജില്ലയില് മറ്റ് സര്ക്കാര് ആശുപത്രികളില് അടക്കം ചികിത്സ സൗകര്യം ഒരുക്കി ഇല്ലെങ്കില് പ്രതിസന്ധി രൂക്ഷമാകുമെന്ന് അധികൃതര് അറിയിച്ചു. നാല് ദിവസത്തിനിടെ 150ലധികം ആരോഗ്യപ്രവര്ത്തകര്ക്ക് രോഗം സ്ഥിരീകരിച്ചു. മെഡിക്കല് കോളേജിലെ ഗൈനക്കോളജി, ശിശു രോഗ വിഭാഗം എന്നിവ അടയ്ക്കാന് ആലോചന നടക്കുകയാണ്.
പാലക്കാട് ജില്ലയിലെ കൊവിഡ് ബെഡുകളും ഏതാണ്ട് നിറഞ്ഞു. കിന്ഫ്രയില് കൂടുതല് ബെഡുകള് ഒരുക്കി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ജില്ലാ ആശുപത്രിയിലെ 75 ആരോഗ്യ പ്രവര്ത്തകര്ക്ക് രോഗം ബാധിച്ചു. വയനാട് ജില്ലയില് ആകെയുള്ള കൊവിഡ് ബെഡുകളില് 30 ശതമാനവും നിറഞ്ഞിരിക്കുകയാണ്.
RELATED STORIES
ബിജെപി നേതാവിന്റെ മകന് പെണ്കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTകര്ണാടക ചീഫ് സെക്രട്ടറിക്കെതിരെ അശ്ലീല പരാമര്ശം; ബിജെപി...
3 July 2025 2:48 PM GMTഹാസനില് മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്സാഹിപ്പിക്കുന്ന കോടതി വിധികള് ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTകൊവിഡ് വാക്സിനുമായി പെട്ടെന്നുള്ള മരണങ്ങൾക്ക് ബന്ധമില്ല: കേന്ദ്ര...
3 July 2025 10:54 AM GMTഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMT