Sub Lead

കൊവിഡ് രോഗികള്‍ ഒന്നരക്കോടിയായി; മരണം ആറ് ലക്ഷം കവിഞ്ഞു

ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. 8,730,163 പേര്‍ കൊവിഡ് വിമുക്തരായിട്ടുണ്ട്.

കൊവിഡ് രോഗികള്‍ ഒന്നരക്കോടിയായി; മരണം ആറ് ലക്ഷം കവിഞ്ഞു
X

വാഷിങ്ടണ്‍: അനിയന്ത്രിതമാംവിധം പടരുന്ന കൊവിഡ് മഹാമാരിയില്‍ ലോകമാകെ മരിച്ചവരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു. ഇതുവരെ 608,539 പേരാണ് മരിച്ചത്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.46 കോടി പിന്നിട്ടു.ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. 8,730,163 പേര്‍ കൊവിഡ് വിമുക്തരായിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 11 ലക്ഷം കവിഞ്ഞു.. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. അമേരിക്കയില്‍ 3,896,855ഉം ബ്രസീലില്‍ 2,099,896 ഉം പേരാണ് കൊവിഡ് വൈറസ് ബാധയേറ്റത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നത് രോഗത്തിന്റെ വ്യാപനം വ്യക്തമാക്കുന്നു. അമേരിക്കയില്‍ ഇന്നലെ 63,584 പേര്‍ക്കും ബ്രസീലില്‍ 24,650 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ യഥാക്രമം 392, 716 പേര്‍ മരണപ്പെട്ടു എന്നാണ് വേള്‍ഡോ മീറ്ററിന്റെ കണക്ക്. മെക്‌സിക്കോയില്‍ 578 പേരും മരിച്ചു. എന്നാല്‍ യൂറോപ്പില്‍ സ്ഥിതി ഏതാണ്ട് നിയന്ത്രണ വിധേയമായിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പതിനൊന്ന് ലക്ഷം കടന്നു. കടന്നേക്കും. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം ആകെ രോഗികളുടെ എണ്ണം 11.10 ലക്ഷം കവിഞ്ഞു.

Next Story

RELATED STORIES

Share it