- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കൊവിഡ് പോരാളികളെ സര്ക്കാര് വഞ്ചിച്ചു'; കേന്ദ്രത്തിനെതിരേ രാഹുല് ഗാന്ധി
ന്യൂഡല്ഹി: കൊവിഡ് മഹമാരിക്കെതിരായ പോരാട്ടത്തില് മുന്നിരയില് പ്രവര്ത്തിക്കുന്നവരെ കേന്ദ്രസര്ക്കാര് വഞ്ചിച്ചെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി എംപി. തന്റെ ട്വിറ്ററിലൂടെയാണ് രാഹുല് ഗാന്ധി ആഞ്ഞടിച്ചത്. ആരോഗ്യപ്രവര്ത്തകര്ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള് ഒന്നും തന്നെ ലഭ്യമാക്കുന്നില്ല. കൊവിഡ് പോരാളികള്ക്കായി കൈയടിച്ചപ്പോള് മോദിയില് ജനങ്ങള്ക്ക് ആത്മവിശ്വാസം തോന്നിയിരുന്നു.
എന്നാല്, എപ്പോഴത്തെയും പോലെ കൊവിഡ് പോരാളികളെ സഹായിക്കാതെ മോദി കൈകകള് പിന്വലിച്ച് അവരെ വഞ്ചിച്ചു. രാഹുല് ട്വീറ്ററില് കുറിച്ചു. 18 സംസ്ഥാനങ്ങളിലായി 196 ഡോക്ടര്മാര് കൊവിഡ് ബാധിച്ച് മരണപ്പെട്ട മാധ്യമ റിപോര്ട്ട് പരാമര്ശിച്ചാണ് രാഹുലിന്റെ ട്വീറ്റ്. സര്ക്കാര് ആരോഗ്യപ്രവര്ത്തകര്ക്ക് സംരക്ഷണവും ബഹുമാനവും ഉപകരണങ്ങളും നല്കണം. കൊവിഡ് ബാധിച്ച ഡോക്ടര്മാര്ക്കും അവരുടെ കുടുംബാംഗങ്ങള്ക്കും മതിയായ പരിചരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന് മെഡിക്കല് അസോസിയേഷന് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരുന്നതായും ട്വീറ്റില് പറയുന്നു. കൊവിഡ് കൈകാര്യം ചെയ്യുന്നതില് മോദി സര്ക്കാര് പരാജയപ്പെട്ടു. ലോക്ക്ഡൗണ് പ്രഖ്യാപനം പ്രതീക്ഷിച്ച ഫലം നല്കിയില്ലെന്നും രാഹുല് വ്യക്തമാക്കി.
Covid:Rahul Gandhi criticise Modi Govt.
RELATED STORIES
ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില് മരിച്ചു വീണ് കുഞ്ഞുങ്ങള്
26 Dec 2024 11:21 AM GMTസംഘപരിവാര് ഫാഷിസ്റ്റുകള്ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള് ജാഗ്രത...
26 Dec 2024 10:59 AM GMTകോണ്ഗ്രസിനെ ഇന്ഡ്യ സഖ്യത്തില് നിന്നു പുറത്താക്കാന്...
26 Dec 2024 10:44 AM GMTഎം ടി വാസുദേവന് നായര്ക്ക് അന്തിമോപചാരം അര്പ്പിച്ച് മുഖ്യമന്ത്രി...
26 Dec 2024 10:15 AM GMTമകന് ട്രാന്സ്ജെന്ഡറിനെ വിവാഹം കഴിക്കാന് ആഗ്രഹം; മാതാപിതാക്കള്...
26 Dec 2024 10:00 AM GMT