Sub Lead

തൃശൂര്‍ പൂരം കലക്കല്‍ വിവാദം: മുഖ്യമന്ത്രിക്കെതിരേ ബിനോയ് വിശ്വം

പൂരം കലങ്ങിയെന്നും അതിലെ സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം

തൃശൂര്‍ പൂരം കലക്കല്‍ വിവാദം: മുഖ്യമന്ത്രിക്കെതിരേ ബിനോയ് വിശ്വം
X

കൊച്ചി: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഴിഞ്ഞ പൂരം സാധാരണ നടന്നിരുന്ന രീതിയില്‍ നടന്നിട്ടില്ലെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. സത്യം പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെടിക്കെട്ട് അല്‍പ്പം വൈകിയതിന് പൂരം കലക്കി എന്ന് പ്രചരിപ്പിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഈ കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഈ നിലപാടിനെയാണ് ബിനോയ് വിശ്വം ചോദ്യം ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it