- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിപി കേസ് സിബിഐക്ക് കൈമാറാത്തതിന് പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളി
യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എന്നാല്‍ അന്വേഷണം സിബിഐക്ക് കൈമാറാത്തതിനു പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളിയെന്നാണ് ആക്ഷേപം.
കോഴിക്കോട്: ടി പി കേസ് സിബിഐക്ക് കൈമാറാത്തതിന് പിന്നിൽ സിപിഎം-ബിജെപി ഒത്തുകളിയെന്ന ആക്ഷേപം ശക്തം. കെ കെ രമയ്ക്ക് വധഭീഷണി വന്നതിന് പിന്നാലെയാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും ചർച്ചയായിരിക്കുന്നത്. ഗൂഡാലോചന, ഉന്നത രാഷ്ട്രീയ ബന്ധം എന്നിവ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം അന്ന് ശുപാര്‍ശ ചെയ്തത്. എന്നാൽ എൽഡിഎഫ് ഭരണത്തിലെത്തിയതോടെ ഈ നീക്കം നടക്കാതെ പോവുകയായിരുന്നു.
കൊഫേപോസ പ്രതി ഫായിസിന് ടിപി കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം നൽകിയെന്നും പ്രത്യേക സംഘം അന്ന് കണ്ടെത്തി. സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. ഇത് പരിഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എന്നാല്‍ അന്വേഷണം സിബിഐക്ക് കൈമാറാത്തതിനു പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളിയെന്നാണ് ആക്ഷേപം. ടിപി കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹരജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ടി പി വധം പാർട്ടി അറിഞ്ഞല്ല നടത്തിയതെന്ന് സിപിഎം നേതൃത്വം ഇപ്പോഴും പറയുമ്പോഴും കേസിൽ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വാരിക്കോരി പരോള്‍ അനുവദിച്ചെന്ന വിവരാവകാശ രേഖയും പുറത്തുവന്നിട്ടുണ്ട്. കെ സി രാമചന്ദ്രന് 924 ദിവസമാണ് പരോള്‍ നൽകിയത്. കണ്ണൂര്‍ ജയിൽ സൂപ്രണ്ട് നൽകിയ വിവരാവകാശ മറുപടിയാണ് ഇപ്പോൾ പുറത്തു വന്നത്.
ടി പി ചന്ദശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്ക് 2016 ന് ശേഷം വാരിക്കോരി പരോള്‍ നൽകി. കണ്ണൂര്‍ ജയിലിൽ കഴിയുന്ന കെ സി രാചമന്ദ്രൻ 924 ദിവസവും പരോളിൽ പുറത്തായിരുന്നു. കിർമാണി മനോജ് 826 ദിവസവും ടി കെ രജീഷ് 819 ദിസവും പരോളിലായിരുന്നു. മുഹമ്മദ് ഷാഫ് 372 ദിവസവും സിജിത്തിനും ഷിനോജിനും 370 ദിവസം വീതവും പരോള്‍ കിട്ടി.
കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരേ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. ആദ്യം നിലപാടിൽ ഉറച്ച് നിന്ന മണി പക്ഷേ ഒടുവിൽ സ്പീക്കറുടെ റൂളിങ് വന്നതോടെ പ്രസ്താവന പിൻവലിച്ചു.
RELATED STORIES
വിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMTകഷായത്തില്‍ വിഷം കലക്കി കൊലപാതകം: കേസിലെ വിധി നാളെ
16 Jan 2025 3:20 PM GMTഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട നാലു പേരും മരിച്ചു
16 Jan 2025 3:10 PM GMTബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘവും...
16 Jan 2025 2:56 PM GMTഎറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു
16 Jan 2025 2:17 PM GMTതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് ജസ്റ്റിന്...
16 Jan 2025 2:01 PM GMT