- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍ഡിഎഫില്‍ സീറ്റ് ലഭിക്കാത്തവരെ ചാക്കിട്ട് പിടിച്ച് ബിജെപി; ഇതുവരെ എന്‍ഡിഎയിലെത്തിയത് അഞ്ച് സിപിഎം നേതാക്കള്‍, ഒരു സിപിഐ നേതാവ്
ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പടെ ബിജെപി ദേശീയ നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്തത് വിവാദമാവുമ്പോഴാണ് സിപിഎം ഉള്‍പ്പടെ മറ്റു പാര്‍ട്ടികളിലെ സീറ്റ് മോഹികളെ സ്ഥാനാര്‍ഥികളാക്കുന്നത്.

കോഴിക്കോട്: എല്‍ഡിഎഫില്‍ സീറ്റ് ലഭിക്കാത്തവരെ ചാക്കിട്ട് പിടിച്ച് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ബിജെപി. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പടെ ബിജെപി ദേശീയ നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്തത് വിവാദമാവുമ്പോഴാണ് സിപിഎം ഉള്‍പ്പടെ മറ്റു പാര്‍ട്ടികളിലെ സീറ്റ് മോഹികളെ സ്ഥാനാര്‍ഥികളാക്കുന്നത്.
മുതിര്‍ന്ന സിപിഐ നേതാവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയാണ് അവസാനമായി ബിജെപി പാളയത്തിലെത്തിയത്. സിപിഐയില്‍ നിന്നു രാജിവച്ച് ബിഡിജെഎസില്‍ ചേര്‍ന്നിരിക്കുകയാണ് തമ്പി മേട്ടുതറ. കുട്ടനാട് നിയമസഭാ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തമ്പി മത്സരിക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
ഇടതുമുന്നണിയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവിനു വേണ്ടി കുട്ടനാട് ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം തുഷാര്‍ വ്യക്തമാക്കിയത്.
ചേര്‍ത്തല പി എസ് ജ്യോതിസ് (സിപിഎം നേതാവ് തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ആറന്‍മുള ബിജു മാത്യു (സിപിഎം നേതാവ്, കയിഞ്ഞ തെരെഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആയിരുന്നു), കോട്ടയം മിനര്‍വ്വ മോഹനന്‍(സിപിഎം നേതാവും മൂന്നു തവണ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു), മാവേലിക്കര കെ സഞ്ചു (ഡിവൈഎഫ്‌ഐ നേതാവ് കയിഞ്ഞ തിരെഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്തിയായിരുന്നു), കുട്ടനാട് തമ്പി മേട്ടുതറ (ആലപ്പുഴ ജില്ലാപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, സിപിഐ ജില്ലാകൗണ്‍സില്‍ അംഗം), കല്യാശ്ശേരി അരുണ്‍ കൈതപ്രം(സിപിഎം അഗളി ബ്രാഞ്ച് കമ്മറ്റി അംഗം, മുന്‍ സിപിഎം പഞ്ചായത്ത് മെമ്പര്‍) എന്നിവരാണ് ഇതുവരെ എന്‍ഡിഎയില്‍ എത്തിയത്.
RELATED STORIES
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്ക്ക് നാളെ അവധി
24 May 2025 1:46 PM GMTഫലം കാണാനാവാതെ കാളികാവിലെ കടുവാദൗത്യം
23 May 2025 10:33 AM GMTസംസ്ഥാന ജേര്ണലിസ്റ്റ് വടംവലി; മലപ്പുറം പ്രസ്ക്ലബ്ബ് ചാംപ്യന്മാര്
22 May 2025 5:40 PM GMTമലപ്പുറം കരുവാരക്കുണ്ടില് വീണ്ടും കടുവ; ദിവസങ്ങള്ക്കു മുമ്പ്...
22 May 2025 11:25 AM GMTവന്യജീവി ആക്രമണം: സര്ക്കാര് നിസംഗത വെടിഞ്ഞ് ജനങ്ങള്ക്ക് മതിയായ...
21 May 2025 11:42 AM GMT2000 കുഞ്ഞുങ്ങള് ലഹരിക്കെതിരെ നിറം കൊടുക്കുന്നു
19 May 2025 1:28 PM GMT