- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം മുസ്‌ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം അപലപനീയം: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍
കോട്ടയം: നാസ്തിക സമ്മേളനത്തില്‍ സിപിഎം വക്താവ് അഡ്വ. കെ അനില്‍കുമാര്‍ നടത്തിയ പ്രസ്താവന മതേതര നിലപാടില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടി വച്ചുപുലര്‍ത്തുന്ന ശുദ്ധ കാപട്യമാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നതെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ പ്രസ്താവിച്ചു. വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഒരു ഭാഗത്ത് ന്യൂനപക്ഷ സംരക്ഷണം തരാതരം ഉപയോഗിക്കുകയും അവസരം ഒത്തുവരുമ്പോള്‍ മുസ്‌ലിം ന്യൂനപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ വിഷലിപ്തമായ നിലപാട് അത്യന്തം അപകടകരമാണ്. മലപ്പുറത്തെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് തട്ടം അഴിക്കാനുള്ള ആര്‍ജ്ജവം പകര്‍ന്നുനല്‍കിയതാണ് സ്വതന്ത്ര ചിന്തയുടെ മനോഹരമായ വിപ്ലവം എന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ നാളിതുവരെ സംഘപരിവാരത്തിന്റെ മുസ്‌ലിം ഉന്മൂലന രാഷ്ട്രീയത്തിനെതിരേ ഇവര്‍ ഉയര്‍ത്തിപ്പിടിച്ച വാഗ്ദാനങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മലപ്പുറം എന്ന മുസ്‌ലിം ഭൂരിപക്ഷ ജില്ലയെ കുറിച്ച് വിവേചനപരവും ജൂഗുപ്‌സാവഹവുമായ പരാമര്‍ശങ്ങള്‍ ഇതാദ്യമല്ല ഈ വര്‍ഗീയപ്പാര്‍ട്ടി പാര്‍ട്ടി നടത്തുന്നത്. മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചാണ് പരീക്ഷ വിജയിക്കുന്നതെന്നായിരുന്നു 'മതേതര ' പാര്‍ട്ടിയുടെ പഴയ കണ്ടെത്തല്‍. മതചിഹ്നങ്ങളെ അവമതിക്കുകയും
മതവിശ്വാസികളുടെ ഹൃദയങ്ങളെ വൃണപ്പെടുത്തുകയും ചെയ്യുന്ന നടപടിയില്‍ നിന്നു സിപിഎം പിന്മാറിയില്ലെങ്കില്‍ മതേതര ഭൂമികയില്‍ നിന്നും അവര്‍ തുടച്ചുമാറ്റപ്പെടുന്ന കാലം അനദി വിദൂരമല്ല. ഇസ്‌ലാമിനെതിരേ പരസ്യമായി യുദ്ധം ചെയ്യുന്ന യുക്തിവാദികളേക്കാള്‍ മുസ്‌ലിം സാമാന്യ വിശ്വാസികളില്‍ മതനിരാസം കുത്തിവയ്ക്കുന്നത് ആരാണെന്ന് പകല്‍ വെളിച്ചം പോലെ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ആത്മാഭിമാനമുണ്ടെങ്കില്‍ കേരളീയ പൊതുസമൂഹത്തോട് തങ്ങളുടെ മതേതര നിലപാട് കൃത്യമായി വിശദീകരിക്കാനും വര്‍ഗീയ അജണ്ടകള്‍ തുറന്നുപറയാനും സിപിഎം ആര്‍ജ്ജവം കാണിക്കണമെന്നും അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഇറാന്റെ ആണവ കേന്ദ്രങ്ങള് ആക്രമിക്കാന് ഇസ്രായേലിന് ട്രംപിന്റെ അനുമതി; ...
3 Feb 2025 12:53 PM GMTമാനനഷ്ടക്കേസ്;രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില് ശശി തരൂരിന് സമന്സ്;...
3 Feb 2025 12:26 PM GMTഅങ്കണവാടിയില് ബിരിയാണിയും പൊരിച്ച കോഴിയും വേണം; ആവശ്യം...
3 Feb 2025 11:24 AM GMTബിഹാറിന്റെ വികസനത്തിന് പ്രതിപക്ഷം എതിരാണോ?: നിര്മ്മല സീതാരാമന്
3 Feb 2025 10:57 AM GMTവെഞ്ഞാറമൂട്ടില് യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി
3 Feb 2025 10:26 AM GMTതൊഴിലില്ലായ്മ പരിഹരിക്കാന് യുപിഎക്കോ എന്ഡിഎക്കോ കഴിഞ്ഞില്ലെന്ന്...
3 Feb 2025 10:08 AM GMT