Sub Lead

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു

ഒരു അഡ്‌ഹോക്ക് കമ്മറ്റി നിലവില്‍ വരുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു
X

കൊല്ലം: വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്നും തെറ്റായ പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും എം വി ഗോവിന്ദന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കമ്മിറ്റിക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നിലവിലുള്ള കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പൂര്‍ണമായും പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ഒരു അഡ്‌ഹോക്ക് കമ്മറ്റി നിലവില്‍ വരുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it