Sub Lead

കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവാകും.13 പേരെ ഒഴിവാക്കി. 16 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റും സമ്മേളനം തിരഞ്ഞെട്ടുത്തു.സെക്രട്ടറിയേറ്റില്‍ എട്ടു പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നു.മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്

കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
X

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാലു ദിവസമായി എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍ എന്ന് പാര്‍ട്ടിയില്‍ അറിയപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ മൂന്നാം തവണയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.പിണറായി വിജയന്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്റെ പേര് സമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചത്.

89 അംഗ സംസ്ഥാന സമിതിയില്‍ നിന്നും മുന്‍ മന്ത്രിമാരായ ജി സുധാകരന്‍,എം എം മണി,മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുതിര്‍ന്ന നേതാവായിരുന്ന ആനത്തലവട്ടം ആനന്ദന്‍,പി കരുണാകരന്‍ അടക്കം 13 പേരെ ഒഴിവാക്കി. 75 വയസ് പ്രായപരിധി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്.17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റും സമ്മേളനം തിരഞ്ഞെടുത്തു.സെക്രട്ടറിയേറ്റില്‍ എട്ടു പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നു.പുതിയ സംസ്ഥാന സമിതിയില്‍ 16 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍ ചന്ദ്രന്‍ അധ്യക്ഷനായി അഞ്ചംഗ കണ്‍ട്രോള്‍ കമ്മീഷനെയും സമ്മേളനം തിരിഞ്ഞെടുത്തു.89 അംഗ സംസ്ഥാന സമിതിയില്‍ 88 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്.ഒരൊഴിവ് പിന്നീട് നികത്തും.40 വര്‍ഷത്തിനു ശേഷം ആദ്യമായാണ് സമ്മേളനത്തില്‍ വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ ഇത് പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമായിരുന്നു തിരഞ്ഞെടുത്തിരുന്നതെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഡിവൈഎഫ് ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹിം,എസ്എഫ് ഐ അഖിലേന്ത്യ അധ്യക്ഷന്‍ വി പി സാനു,കോട്ടയം,ഇടുക്കി,പാലക്കാട്,തൃശൂര്‍ ജില്ലാ സെക്രട്ടറിമാരായ ഇ വി റസല്‍,സി വി വര്‍ഗ്ഗീസ്,ഇ എന്‍ സുരേഷ് ബാബു,എം എം വര്‍ഗ്ഗീസ്,ചിന്ത ജെറോം, പനോളി വല്‍സന്‍,രാജു എബ്രാഹം,ഡോ.കെ എന്‍ ഗണേഷ്,കെ എസ് സലിഖ,കെ കെ ലതിക,പി ശശി, കെ അനില്‍കുമാര്‍,വി ജോയ്,ഒ ആര്‍ കേളു,എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെട്ടത്.

സംസ്ഥാന സമിതിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസ്,ബിജു കണ്ടക്കൈ എന്നിവരെ തിരഞ്ഞെടുത്തു.പ്രത്യേക ക്ഷണിതാക്കളായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെക്കൂടാതെ വൈക്കം വിശ്വന്‍,പി കരുണാകരന്‍,ആനത്തലവട്ടം ആനന്ദന്‍,കെ ജെ തോമസ്,എം എം മണി എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി 175 പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Next Story

RELATED STORIES

Share it