Sub Lead

നോക്കു കൂലി വ്യക്തിപരമായ കുറ്റം, വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: കൊടിയേരി ബാലകൃഷ്ണന്‍

വലതു പക്ഷ ശക്തികളും വര്‍ഗ്ഗീയ ശക്തികളും ഇടതുപക്ഷ വിരുദ്ധരും ചേര്‍ന്ന് എല്‍ഡിഎഫിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന വിശാല മുന്നണി കേരളത്തില്‍ രൂപപ്പെടുന്നു.പ്രക്ഷോഭം ഒരു ഭാഗത്ത് നടക്കും എന്നാല്‍ കെ റെയില്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കും.

നോക്കു കൂലി വ്യക്തിപരമായ കുറ്റം, വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: കൊടിയേരി ബാലകൃഷ്ണന്‍
X

കൊച്ചി: ആരെങ്കിലും നോക്കുകൂലി വാങ്ങുന്നുണ്ടെങ്കില്‍ അത് വ്യക്തിപരമായ കുറ്റമാണെന്നും അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നോക്കുകൂലിക്ക് നേരത്തെ മുതല്‍ തന്നെ സിപിഎം എതിരാണ്.ഒരു തരത്തിലും നോക്കുകൂലി സമ്പ്രദായം പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ല.ഇതിനെതിരെതിരെ കര്‍ശന നടപടി വേണം.സി ഐ ടി യു അടക്കം എല്ലാ തൊഴിലാളി സംഘടനകളും നോക്കുകൂലിക്കെതിരാണ്. നോക്കുകൂലിക്ക് ഒരു തരത്തിലും സംഘടനയുടെ അംഗീകാരമില്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വലതു പക്ഷ ശക്തികളും വര്‍ഗ്ഗീയ ശക്തികളും ഇടതുപക്ഷ വിരുദ്ധരും ചേര്‍ന്ന് എല്‍ഡിഎഫിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന വിശാല മുന്നണി കേരളത്തില്‍ രൂപപ്പെട്ടുവരുന്നുണ്ട്.ഇത് തുറന്നു കാണിക്കണമെന്നും ശക്തമായ കാംപയിന്‍ നടത്തണമെന്നും സിപിഎം സമ്മേളനത്തില്‍ ആവശ്യപ്പെട്ടതായി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ കെ റെയില്‍ മാത്രമല്ല,നാലുവരി പാതകള്‍,തീരദേശ പാത,മലയോര പാത എന്നിവയും വരികയാണ്.ഇതിന്റെ കൂടെ സെമി ഹൈസ്പീഡ് കെ റെയിലും വരും അത് യാഥാര്‍ഥ്യമാക്കുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.പ്രക്ഷോഭം ഒരു ഭാഗത്ത് നടക്കും കാര്യം നടപ്പിലാക്കുക തന്നെ ചെയ്യും.ഗ്യാസ് പൈപ്പ് ലൈനിനെതിരെ ഇവിടെ സമരം നടന്നില്ലേയെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പ്രാദേശികമായിട്ടുള്ള സംഘടന പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യം ഉന്നയിച്ചതായും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.സ്ത്രീപക്ഷ കേരളം രൂപപ്പെടുത്തുന്നതിന് സിപിഎം മുന്‍കൈ എടുക്കണം.കേരളത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനമാണ് നടന്നത്.നയരേഖ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക മേഖല ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു. കാര്‍ഷിക മേഖലയില്‍ തൊഴില്‍ സേന രൂപീകരിക്കണം.കാര്‍ഷിമേഖലയിലെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പു വരുത്തി വിപണന സംവിധാനം ശക്തിപ്പെടുത്തണമെന്നത് നയരേഖയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളും സഹകരണ മേഖലയും യോജിച്ച് കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന വര്‍ധനവിന് പദ്ധതികള്‍ ആവിഷ്‌കരിക്കണം.പട്ടയപ്രശ്‌നം പരിഹരിക്കാന്‍ വേഗതയില്‍ ഇടപെടീല്‍ വേണം.ഇടുക്കിയിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രാധാന്യം നല്‍കണം.പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ പ്രത്യേക പരിഗണന നല്‍കണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു.തീരശേഷണം പരിഹരിക്കാന്‍ ശാസ്ത്രീയമായ ഇടപെടല്‍ വേണം.നയരേഖ സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും ഇതിനായി കലണ്ടര്‍ രൂപീകരിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നതായി കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സമ്മേളനത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും നയരേഖയില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.നയരേഖയില്‍ നടന്ന ചര്‍ച്ചയില്‍ നാളെ സമ്മേളനത്തില്‍ മറുപടി പറയും.ഉള്‍ക്കൊള്ളിക്കേണ്ടവ ഉള്‍ക്കൊള്ളിച്ച് സമ്മേളനത്തിന്റെ അംഗീകാരത്തിനായി നയരേഖ സമര്‍പ്പിക്കുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പോലിസിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇടതുപക്ഷ സര്‍ക്കാരിന് പോലിസ് നയമുണ്ടെന്നും അത് ജനസൗഹൃദമാണെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.അതു നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.അതിലെന്തെങ്കിലും പാളീച്ചകള്‍ ഉണ്ടെങ്കില്‍ തിരുത്തും.ഇടതു നയമല്ല സര്‍ക്കാരിന്റെ നയമാണ് പോലിസിനെ പഠിപ്പിക്കേണ്ടതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷ മുന്നണിയുടെ നയം നടപ്പിലാക്കാനല്ല പോലിസ് നില്‍ക്കുന്നത് അതിന് വിരുദ്ധമായി നില്‍ക്കുന്ന പോലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നാട്ടില്‍ വ്യവസ്ഥയുണ്ടെന്നും അതനുസരിച്ച് സര്‍ക്കാര്‍ ചെയ്യുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പോലിസിന്റെ പ്രവര്‍ത്തനത്തില്‍ ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകും.അത് തിരുത്തി മുന്നോട്ടുപോകാനെ കഴിയുവെന്നും കൊടിയേരി ബാലകഷ്ണന്‍ പറഞ്ഞു.സ്ത്രീ പുരുഷ സമത്വം പാര്‍ട്ടിയില്‍ വേണമെന്ന് സമ്മേളനത്തില്‍ ഏതാനും പ്രതിനിധികള്‍ ആവശ്യപ്പെട്ടതായി കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

വികസന രേഖ നാളെ സമ്മേളനം അംഗീകരിച്ചുകഴിഞ്ഞാല്‍ ഉച്ചയ്ക്ക് 12 മണിയോടെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനല്‍ അവതരിപ്പിക്കും.പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തതിന് ശേഷം ആ കമ്മിറ്റിയാണ് സമ്മേളനത്തില്‍ വെച്ച് തന്നെ സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുക്കണോ അതോ സെക്രട്ടറി മാത്രം മതിയോ എന്ന് തീരുമാനിക്കുകയെന്ന് ചോദ്യത്തിന് മറുപടിയായി കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കെതിരെ സമ്മേളനത്തില്‍ ഒരു തരത്തിലും വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന്‌ചോദ്യത്തിന് മറുപടിയായി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീ സംവരണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.താന്‍ വീണ്ടും സെക്രട്ടറിയാകുമോയെന്ന് സമ്മേളനമാണ് തീരുമാനിക്കുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Next Story

RELATED STORIES

Share it