Sub Lead

ജയരാജനെതിരായ പരാതി പിബി ചര്‍ച്ച ചെയ്തില്ല: യെച്ചൂരി

ജയരാജനെതിരായ പരാതി പിബി ചര്‍ച്ച ചെയ്തില്ല: യെച്ചൂരി
X


ന്യൂഡൽഹി: എൽഡിഎഫ് കൺവീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരായ പരാതി സിപിഎം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്തിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. കേരളത്തിലെ വിവാദങ്ങൾ ഒന്നും പിബിയുടെ ചർച്ചയിൽ വന്നില്ലെന്നും കേരളത്തിലെ വിഷയങ്ങൾ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്നും യെച്ചൂരി വിശദീകരിച്ചു.


ഇപി ജയരാജനെതിരെ ആരോപണമുന്നയിച്ച പി ജയരാജന് എതിരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ഗവർണറുടെ വിഷയമാണ് പിബിയുടെ ചർച്ചയിൽ വന്നത്. തെറ്റ് തിരുത്തൽ രേഖ അടുത്ത മാസം കേന്ദ്ര കമ്മറ്റി ചർച്ച ചെയ്യും. ത്രിപുരയിൽ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. സഖ്യം സംബന്ധിച്ച ചർച്ചയും സ്ഥാനാർഥി നിർണയവും അടുത്ത മാസം 9 നു സംസ്ഥാന കമ്മറ്റിയിൽ നടക്കുമെന്നും യെച്ചൂരി വിശദീകരിച്ചു.

Next Story

RELATED STORIES

Share it