Sub Lead

പെരിയ ഇരട്ടക്കൊല: ജാമ്യം ലഭിച്ച സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി; മാലയിട്ട് സ്വീകരിച്ച് പാര്‍ട്ടി നേതൃത്വം

പെരിയ ഇരട്ടക്കൊല: ജാമ്യം ലഭിച്ച സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി; മാലയിട്ട് സ്വീകരിച്ച് പാര്‍ട്ടി നേതൃത്വം
X

കണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ജാമ്യം ലഭിച്ച നാലു സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ജയില്‍ മോചിതരായത്. സിപിഎം നേതാവ് എം വി ജയരാജന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇവരെ ചുവന്ന മാലയിട്ട് സ്വീകരിച്ചു.

സിപിഎമ്മിനെതിരായ ഗൂഢാലോചനയാണ് കേസില്‍ പ്രതികളാകാന്‍ കാരണമെന്ന് പുറത്തിറങ്ങിയ കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. പൊളിഞ്ഞത് സിബിഐ തയ്യാറാക്കിയ കെട്ടുകഥകളാണെന്നും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്താനായി എന്ന് എം വി ജയരാജന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it