Sub Lead

എംവി ഗോവിന്ദന് പകരം മന്ത്രി; സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്

എംവി ഗോവിന്ദന് പകരം മന്ത്രി; സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്
X

തിരുവനന്തപുരം: എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയ ഒഴിവില്‍ ആര് മന്ത്രിയാകണമെന്ന് സിപിഎം ഇന്ന് തീരുമാനിച്ചേക്കും. രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയില്‍ ആയതിനാല്‍ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്കു തിരിച്ചെത്തും.

പുതിയ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്നോ നാളെയോ മന്ത്രിസ്ഥാനം രാജിവെച്ചേക്കും. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി കുഞ്ഞമ്പു, പി.നന്ദകുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ ആണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്‍ മന്ത്രിമാര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന തീരുമാനം കെ കെ ശൈലജയ്ക്കായി മാറ്റാന്‍ ഇടയില്ല. വകുപ്പുകളിലും മാറ്റം വന്നേക്കാം. സജി ചെറിയാന്റെ ഒഴിവ് ഉടന്‍ നികത്തുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല.

അനാരോഗ്യം മൂലം കോടിയേരിക്ക് ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായെത്തുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ എ.വിജയരാഘവന്‍, എം.എ.ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.

Next Story

RELATED STORIES

Share it