Sub Lead

കണ്ണൂരിലെ സിപിഎം 'പാര്‍ട്ടി ഗ്രാമ'മായ എം വി ഗോവിന്ദന്റെ നാട്ടില്‍ ബ്രാഞ്ച് സമ്മേളനം മുടങ്ങി

കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമമായ എം വി ഗോവിന്ദന്റെ നാട്ടില്‍ ബ്രാഞ്ച് സമ്മേളനം മുടങ്ങി
X

കണ്ണൂര്‍: സിപിഎം 'പാര്‍ട്ടി ഗ്രാമ'വും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാടുമായ മൊറാഴയില്‍ ബ്രാഞ്ച് സമ്മേളനം മുടങ്ങി. മൊറാഴ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് മുടങ്ങിയത്. അങ്കണവാടി ജീവനക്കാരെ സ്ഥലംമാറ്റിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സമ്മേളനം നിര്‍ത്തിവയക്കാന്‍ കാരണം. ബുധനാഴ്ച രാവിലെയാണ് ബ്രാഞ്ച് സമ്മേളനം നടക്കേണ്ടിയിരുന്നത്. 14 അംഗങ്ങളുള്ള ബ്രാഞ്ചില്‍ ഒരാള്‍പോലും സമ്മേളനത്തിനെത്തിയില്ല. യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന നേതാക്കള്‍ കൃത്യസമയത്ത് എത്തിയെങ്കിലും അംഗങ്ങള്‍ ആരുമെത്താതായതോടെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ബ്രാഞ്ച് പരിധിയിലെ ഒരു അങ്കണവാടിയില്‍ ഹെല്‍പര്‍ ഒരു വിദ്യാര്‍ഥിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നത്. വിഷയത്തില്‍ ഹെല്‍പറെയും വര്‍ക്കറെയും സ്ഥലംമാറ്റിയെങ്കിലും കുറ്റംചെയ്യാത്ത ആളെ ദൂരത്തേക്ക് മാറ്റിയെന്നതാണ് ബ്രാഞ്ച് കമ്മറ്റിയുടെ ആരോപണം. ഇത് നേതൃത്വവുമായി തര്‍ക്കത്തിനിടയാക്കി. വിഷയത്തില്‍ ലോക്കല്‍ കമ്മറ്റിയോ ഏരിയാ കമ്മറ്റിയോ കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് ബ്രാഞ്ച് കമ്മിറ്റിയുടെ പരാതി. സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടറിയുടെ നാട്ടില്‍ തന്നെ നേതൃത്വവുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സമ്മേളനം മാറ്റിയത് കനത്ത തിരിച്ചടിയായിട്ടുണ്ട്.

Next Story

RELATED STORIES

Share it