Sub Lead

'ഉള്ളി സുരേ...സന്ദീപ് വാര്യരെ ബലി കൊടുത്തു, പാര്‍ട്ടിയുടെ പുക കണ്ടേ അടങ്ങൂ...'; ഫേസ്ബുക്കില്‍ ബിജെപി പ്രവര്‍ത്തകരുടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍

ഉള്ളി സുരേ...സന്ദീപ് വാര്യരെ ബലി കൊടുത്തു, പാര്‍ട്ടിയുടെ പുക കണ്ടേ അടങ്ങൂ...; ഫേസ്ബുക്കില്‍ ബിജെപി പ്രവര്‍ത്തകരുടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍
X

തിരുവനന്തപുരം: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ബിജെപി അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും വിമര്‍ശനം. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഔദ്യോഗിക വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ പുറത്താക്കിയ നടപടിയെച്ചൊല്ലി ബിജെപിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലാണ് നടക്കുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും സന്ദീപ് വാര്യര്‍ക്കെതിരായ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 'നീതികേടുകള്‍ക്ക് മുന്നില്‍ നിശ്ശബ്ദരാകുന്നത് നിസ്സഹായതയല്ല. അത് വിപ്ലവത്തിനുവേണ്ടിയുള്ള കാത്തിരിപ്പാകാം'എന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് എംടി രമേശ് തന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്.

സന്ദീപ് വാര്യര്‍ സുരേന്ദ്രന്‍ പക്ഷത്തെ പ്രമുഖനും ബിജെപിയുടെ കേരളത്തിലെ മാധ്യമ മുഖവുമായിരുന്നു. വക്താവ് സ്ഥാനത്ത് നിന്ന് പാര്‍ട്ടി നേതൃത്വം പുറത്താക്കിയതോടെ സമൂഹമാധ്യമങ്ങളില്‍ സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായും കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുമുള്ള പരസ്യമായ പോര്‍വിളിയാണ് കാണുന്നത്.

ഇതില്‍ പ്രധാനപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് സിനിമാ സംവിധായകനും ബി.ജെ.പി മുന്‍ സംസ്ഥാന സമികിയംഗം രാമസിംഹന്‍ അബൂബക്കര്‍ എന്ന അലി അക്ബറിന്റേതാണ്.

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നീക്കിയ സന്ദീപ് വാര്യരാണോ, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണോ ഏറ്റവും നല്ലത് എന്നായിരുന്നു രാമസിംഹന്റെ ചോദ്യം. ബി.ജെ.പി പ്രവര്‍ത്തകരോട് വോട്ട് ചെയ്യാനും രാമസിംഹന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.

'പോസ്റ്റുമാന് പ്രത്യേക താത്പര്യം ഇല്ല. മനസ്സാക്ഷി വോട്ട്. അതല്ലേ ജനാധിപത്യം. വോട്ട് സ്വതന്ത്രമായി ചെയ്യൂ. ജനം ആരുടെ കൂടെ. അറിയട്ടെ', എന്നായിരുന്നു രാമസിംഹന്റെ ഫേസ്ബുക്ക് കുറിപ്പ്.

സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയതോടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഔദ്യോഗിക അക്കൗണ്ടിലെ പോസ്റ്റുകള്‍ക്ക് താഴെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ബിജെപി അനുഭാവികള്‍ കമന്റുകളായി ഇടുന്നത്.

Next Story

RELATED STORIES

Share it