Sub Lead

ഒരുപാട് സമരം നടത്തിയ മുഖ്യമന്ത്രിക്ക് കറുത്ത മാസ്കിനോടും പോലും അസഹിഷ്ണുത: സിപിഐ സമ്മേളനത്തിൽ രൂക്ഷ വിമർശനം

ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഎം സിപിഐക്ക് നൽകുന്നില്ലെന്നും രാഷ്ട്രീയ റിപോർട്ടിൽ വിമർശനമുണ്ട്. വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിനോട്‌ എസ്എഫ്ഐ ഫാഷിസ്റ്റ് മനോഭാവമാണ് വച്ചു പുലർത്തുന്നത്.

ഒരുപാട് സമരം നടത്തിയ മുഖ്യമന്ത്രിക്ക് കറുത്ത മാസ്കിനോടും പോലും അസഹിഷ്ണുത: സിപിഐ സമ്മേളനത്തിൽ രൂക്ഷ വിമർശനം
X

പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരേ രൂക്ഷ വിമർശനം. സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ രാഷ്ട്രീയ റിപോർട്ടിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വിമർശനങ്ങൾ.

ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള പിണറായി വിജയൻ എന്ന നേതാവ് മുഖ്യമന്ത്രിയായപ്പോൾ കറുത്ത മാസ്കിനോട്‌ കരിങ്കൊടിയോട് പോലും അസഹിഷ്ണുത കാണിക്കുന്ന അവസ്ഥ ജനാധിപത്യ രീതിയല്ലെന്ന് രാഷ്ട്രീയ റിപോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഉണ്ടായ വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയ്ക്ക് പോലും കോട്ടം ഉണ്ടാക്കുന്ന സ്ഥിതിയാണെന്നും സ്വർണക്കടത്ത് കേസിനെ അടക്കം വിമർശിച്ച് കൊണ്ട് റിപോർട്ടിൽ പറയുന്നു.

ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഎം സിപിഐക്ക് നൽകുന്നില്ലെന്നും രാഷ്ട്രീയ റിപോർട്ടിൽ വിമർശനമുണ്ട്. വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിനോട്‌ എസ്എഫ്ഐ ഫാഷിസ്റ്റ് മനോഭാവമാണ് വച്ചു പുലർത്തുന്നത്.

പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകർച്ചയ്ക്ക് കാരണം സിപിഎമ്മിൻ്റെ ചില നയങ്ങളാണെന്നും പലയിടത്തും സിപിഎം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുകയാണെന്നും സിപിഐയുടെ രാഷ്ട്രീയ റിപോർട്ടിൽ വിമർശനമുണ്ട്. സിപിഎമ്മിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുകയാണെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ടയിലെ പല ബാങ്കുകളിലേയും നിലവിലെ അവസ്ഥയും റിപോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്നുണ്ട്.

രാഷ്ട്രീയ സംഘടനാ റിപോർട്ടിന്റെ എട്ടാം പേജിലാണ് സിപിഎമ്മിനെതിരായ വിമർശനങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ് ആണ് രാഷ്ട്രീയ റിപോർട്ട്‌ സമ്മേളനത്തിൽ അവതരിപ്പിച്ചത്.

Next Story

RELATED STORIES

Share it