- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; നിയമ ലംഘകര്‍ക്കെതിരേ കര്‍ശന നടപടി
വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറു മുതലാണ് ജില്ലയില്‍ നിരോധനാജ്ഞ.

കോട്ടയം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് കോട്ടയം ജില്ലയില്‍ സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറു മുതലാണ് ജില്ലയില്‍ നിരോധനാജ്ഞ.
ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധനമുണ്ടെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കി.
ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലിസ് മേധാവിയെ ചുമതലപ്പെടുത്തി. ലോക്ഡൗണ്‍ നിലവിലിരിക്കെ ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലിസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം എട്ടായി. കടുത്ത നിയന്ത്രണങ്ങളുള്ള കാസര്‍കോടിനു പുറമേ കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
RELATED STORIES
പ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്ക്കൊപ്പം പാകിസ്താന്...
11 Jun 2025 1:21 PM GMTഡല്‍ഹി ബലാല്‍സംഗകേസ്; പോലിസിനെ കണ്ട് ഓടി രക്ഷപെടാന്‍ നോക്കി പ്രതി;...
11 Jun 2025 11:16 AM GMTകപ്പല്‍ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: റോയ് അറയ്ക്കല്‍
11 Jun 2025 11:01 AM GMTമലപ്പുറം ജില്ലാ വിഭജനം അനിവാര്യം; മുന്നണികള്‍ നിലപാട് വ്യക്തമാക്കണം:...
11 Jun 2025 10:57 AM GMTമിശ്ര വിവാഹത്തിന് തടസം നില്ക്കാന് ഒരു സംസ്ഥാന സര്‍ക്കാരിനും...
11 Jun 2025 10:53 AM GMTവരും ദിവസങ്ങളില്‍ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
11 Jun 2025 10:29 AM GMT