- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്‍ എരഞ്ഞിക്കല്‍

തിരുവനന്തപുരം: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലിസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരന്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണം. ഹില്‍ പാലസ് പോലിസിന്റെ ഭാഗത്തുനിന്നുള്ള ആദ്യ സംഭവമല്ല ഇത്. സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അവരെ രക്ഷിക്കുകയായിരുന്നു. ഇടതു ഭരണത്തില്‍ പോലിസിന് കണ്ണില്‍ ചോരയില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. പൊതുജനങ്ങളെ പെരുവഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കലും അസഭ്യം പറയലും പോലിസുകാര്‍ക്ക് വിനോദമായി മാറിയിരിക്കുന്നു. കേരളാ പോലിസിലെ ക്രിമിനലുകളെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എറണാകുളം ജില്ലയിലുള്‍പ്പെടെ ഇടതു ഭരണത്തില്‍ കസ്റ്റഡി മരണം ആവര്‍ത്തിക്കുമ്പോഴും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയാണ്. പോലിസ് ഉദ്യോഗസ്ഥര്‍ രാഷട്രീയ നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്ന പ്രവണത അവസാനിപ്പിക്കണം. പോലിസ് കുറ്റക്കാരായ കസ്റ്റഡി മരണത്തില്‍ പോലിസുകാര്‍ തയ്യാറാക്കുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വിശ്വസനീയമല്ല. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണത്തിലൂടെ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMTപശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍
22 Jun 2025 10:57 AM GMT