Sub Lead

വയനാട് ജില്ലയില്‍ 12000 അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം

സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രാവിലെ 11ന് നിര്‍വഹിക്കും.

വയനാട് ജില്ലയില്‍ 12000 അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം
X

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 'ലിറ്റില്‍ കൈറ്റ്‌സ് ' യൂനിറ്റുകള്‍ വഴി അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ നാളെ തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രാവിലെ 11ന് നിര്‍വഹിക്കും.

ജില്ലയിലെ ആദ്യ ക്ലാസ് ജിഎച്ച്എസ്എസ് പനമരം സ്‌കൂളില്‍ നടക്കും. ജില്ലയിലെ ഹൈസ്‌കൂളുകളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകള്‍ വഴിയാണ് 12000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റില്‍കൈറ്റ്‌സ് യൂനിറ്റുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് ഒന്നാം ഘട്ടമായി മുപ്പതുപേര്‍ വീതമുള്ള ബാച്ചുകളിലായി മെയ് 7 മുതല്‍ 20 വരെ പരിശീലനം നല്‍കുന്നത്.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം, ടിപി, പിന്‍ തുടങ്ങിയ പാസ് വേഡുകളുടെ സുരക്ഷ, രക്ഷിതാവും കുട്ടിയും മൊബൈല്‍ ഫോണ്‍ ഉപയോഗം, വാര്‍ത്തകളുടെ കാണാലോകം, സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഇന്റര്‍നെറ്റ് അനന്ത സാധ്യത എന്നീ വിഷയങ്ങളില്‍ 5 സെഷനുകള്‍ നടക്കും. പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരും നേതൃത്വം നല്‍കും. പരിശീലനത്തില്‍ പങ്കാളികളാകുന്നതിന് ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളുമായി ബന്ധപ്പെടേണ്ടതാണ്.

Next Story

RELATED STORIES

Share it