Sub Lead

ടൗട്ടെ:കടലില്‍ തകര്‍ന്ന ടഗ്ഗില്‍ നിന്നും ഒമ്പതു പേരെ രക്ഷപെടുത്തി

ന്യൂ മംഗളുരുവിന് സമീപം കടലിലാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് ടഗ്ഗ് നിയന്ത്രണം വിട്ട് ഒഴുകിയത്.ശക്തമായ തിരമാലയിലും കാറ്റിലും പെട്ട ടഗ്ഗ് പാറയില്‍ ഇടിച്ചു തകരുകയായിരുന്നു

ടൗട്ടെ:കടലില്‍ തകര്‍ന്ന ടഗ്ഗില്‍ നിന്നും ഒമ്പതു പേരെ രക്ഷപെടുത്തി
X

കൊച്ചി: ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് നിയന്ത്രണം വിട്ട് പാറയില്‍ ഇടിച്ചു തകര്‍ന്ന ടഗ്ഗിലുണ്ടായ ഒമ്പുത പേരെ നാവിക സേനയും തീരസംരക്ഷണ സേനയും ചേര്‍ന്ന് രക്ഷപെടുത്തി.ന്യൂ മംഗളുരുവിന് സമീപം കടലിലാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് ടഗ്ഗ് നിയന്ത്രണം വിട്ട് ഒഴുകിയത്.ശക്തമായ തിരമാലയിലും കാറ്റിലും പെട്ട ടഗ്ഗ് പാറയില്‍ ഇടിച്ചു തകരുകയായിരുന്നു.തുടര്‍ന്ന് തീര സംരക്ഷണ സേനയുടെ വരാഹ കപ്പല്‍ ഇവരെ രക്ഷപെടുത്താന്‍ എത്തിയെങ്കിലും ശക്തമായ കടല്‍ക്ഷോഭം മൂലം അഞ്ചു പേരെ മാത്രമെ രക്ഷപെടുത്താന്‍ കഴിഞ്ഞുള്ളു.ടഗ്ഗ് ഇടിച്ചു തകര്‍ന്ന പാറയിടുക്കും ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി


തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ നാവിക ആസ്ഥാനത്തു നിന്നും ഹെലികോപ്ടര്‍ അപകട സ്ഥലത്തെി തകര്‍ന്ന ടഗ്ഗിലേക്ക ഹെലികോപ്ടര്‍റില്‍ നിന്നും റോപ്പില്‍ നാവികസേനയുടെ പരിശീലന സിദ്ധിച്ച മുങ്ങല്‍ വിദഗ്ദന്‍ തൂങ്ങിയിറങ്ങിയ ശേഷം ടഗ്ഗിലുണ്ടായിരുന്ന നാലു പേരെയും ഒരോരുത്താരിയ റോപ്പില്‍ ഹെലികോപ്ടറില്‍ കയറ്റി രക്ഷപെടുത്തുകയായിരുന്നു.ഇവരെ പിന്നീട് മംഗളുരു വിമാനത്താവളത്തില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി

Next Story

RELATED STORIES

Share it