Sub Lead

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം

ഉംപുന്‍(Amphen) എന്ന് പേരിട്ടിരിക്കുന്ന കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം
X

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഉംപുന്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരടുകയായിരുന്നു.

ഉംപുന്‍(Amphen) എന്ന് പേരിട്ടിരിക്കുന്ന കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ്. 200 കിലോമീറ്റര്‍ വേഗമാര്‍ജിക്കും എന്ന് കരുതുന്ന കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ആന്ധ്ര, ഒറീസ, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ അതി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. നിലവില്‍ ചെന്നൈ തീരത്തു നിന്നും 700 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനം.

Next Story

RELATED STORIES

Share it