Sub Lead

സൈറസ് മിസ്ത്രിയുടെ അപകട മരണം; എസ്പി ഗ്രൂപ്പിനേയും കമ്പനിയുടെ ഓഹരികളെയും ബാധിക്കുമോ?

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ വ്യവസായ സമ്രാജ്യങ്ങളിലൊന്നാണ് ഷപൂര്‍ജി പല്ലോണ്‍ജി (എസ്പി) ഗ്രൂപ്പ്. 1865ല്‍ സ്ഥാപിതമായ കമ്പനിക്ക് എന്‍ജിനീയറിങ് & കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്‌റ്റേറ്റ്, ജലം, ഊര്‍ജം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 18 പ്രധാന ഉപകമ്പനികളുണ്ട്. 50ഓളം രാജ്യങ്ങളിലായി 50,000ലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു.

സൈറസ് മിസ്ത്രിയുടെ അപകട മരണം; എസ്പി ഗ്രൂപ്പിനേയും കമ്പനിയുടെ ഓഹരികളെയും ബാധിക്കുമോ?
X
മുന്‍ ടാറ്റ സണ്‍സ് ചെയര്‍മാനും രാജ്യത്തെ പ്രമുഖ വ്യവസായ സംരംഭകരായ എസ്പി ഗ്രൂപ്പിന്റെ നേതൃനിരയിലുമുള്ള സൈറസ് പല്ലോണ്‍ജി മിസ്ത്രി കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്ത് കടുത്ത ഞെട്ടലുളവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആക്‌സ്മിക വിയോഗം. അദ്ദേഹത്തിന്റെ അകാല മരണം എസ്പി ഗ്രൂപ്പിനേയും കമ്പനിക്ക് നിക്ഷേപമുള്ള ഓഹരികളേയും എങ്ങനെയാവും ബാധിക്കുക.


എസ്പി ഗ്രൂപ്പിനെ എങ്ങനെ ബാധിക്കും?

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ വ്യവസായ സമ്രാജ്യങ്ങളിലൊന്നാണ് ഷപൂര്‍ജി പല്ലോണ്‍ജി (എസ്പി) ഗ്രൂപ്പ്. 1865ല്‍ സ്ഥാപിതമായ കമ്പനിക്ക് എന്‍ജിനീയറിങ് & കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്‌റ്റേറ്റ്, ജലം, ഊര്‍ജം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 18 പ്രധാന ഉപകമ്പനികളുണ്ട്. 50ഓളം രാജ്യങ്ങളിലായി 50,000ലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു.

മുംബൈ മഹാനഗരത്തിന്റെ മുഖമുദ്രകളിലൊന്നായ റിസര്‍വ് ബാങ്ക്, എസ്ബിഐയുടെ ആസ്ഥാനം, 'ദി താജ് മഹല്‍ പാലസ്' തുടങ്ങിയ മന്ദിരങ്ങള്‍ നിര്‍മിച്ചത് എസ്പി ഗ്രൂപ്പാണ്. എങ്കിലും ഷപൂര്‍ജി പല്ലോണ്‍ജി കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം ടാറ്റ ഗ്രൂപ്പ് സംരംഭങ്ങളിലെ 18.4 ശതമാനം ഓഹരി വിഹിതമാണ്.

എസ്പി ഗ്രൂപ്പിന് നിക്ഷേപമുള്ള ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ പ്രമോട്ടര്‍ എന്ന നിലയിലാണ് സൈറസ് മിസ്ത്രി ഭാഗമാകുന്നത്. എന്നാല്‍ ഈ കമ്പനികളുടെ ദൈനംദിന കാര്യങ്ങള്‍ പ്രഫഷണല്‍ മാനേജര്‍മാരുടെ നേതൃത്വത്തിലാണ് മുന്നോട്ട് പോവുന്നത്. അതിനാല്‍ മിസ്ത്രിയുടെ അപ്രതീക്ഷിത വിയോഗം കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കടക്കെണിയില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ചവരില്‍ ഒരാളെന്ന നിലയില്‍ എസ്പി ഗ്രൂപ്പിനെ മിസ്ത്രിയുടെ വിയോഗം ബാധിക്കാം. പക്ഷേ, ഇത്തരം വമ്പന്‍ വ്യവസായ സാമ്രാജ്യങ്ങളില്‍ രണ്ടും മൂന്നും നിര നേതൃത്വം എപ്പോഴും സജ്ജരായിരിക്കും. അതിനാല്‍ ഗ്രൂപ്പിന് മിസ്ത്രിയുടെ മരണം ഞെട്ടലുളവാക്കുന്നതാണെങ്കിലും അധികം വൈകാതെ കരകയറാനാകും എന്നാണ് വിലയിരുത്തല്‍.

മാത്രവുമല്ല ഇടത്തരം കമ്പനികളേക്കാള്‍ വമ്പന്‍ കമ്പനികള്‍ക്ക് എളുപ്പത്തില്‍ പ്രഗത്ഭരും നിപുണരുമായ ജീവനക്കാരെ തലപ്പത്തേക്ക് ആകര്‍ഷിക്കാനുമാകും എന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റര്‍ലിങ് ആന്റ് വില്‍സണ്‍ റിന്യൂവബിള്‍

സ്‌റ്റെര്‍ലിങ് ആന്റ് വില്‍സണ്‍ സോളാര്‍ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി അടുത്തിടെയാണ് പുതിയ പേര് സ്വീകരിച്ചത്. ജൂണിലെ റിപ്പോര്‍ട്ട് പ്രകാരം ഷപൂര്‍ജി പല്ലോണ്‍ജി ആന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്, സ്‌റ്റെര്‍ലിങ് ആന്റ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജിയില്‍ 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സൈറസ് മിസ്ത്രിയ്ക്കും സഹോദരന്‍ പല്ലോണ്‍ ഷപൂര്‍ മിസ്ത്രിയ്ക്കും വ്യക്തിപരമായി 0.38 ശതമാനം വീതവും ഓഹരികള്‍ കൈവശമുണ്ട്.

ഓഹരി

കഴിഞ്ഞ ഒക്ടോബറില്‍ റെക്കോഡ് നേട്ടം രേഖപ്പെടുത്തിയ ശേഷം സ്‌റ്റെര്‍ലിങ് ആന്റ് വില്‍സണ്‍ റിന്യൂവബിള്‍ ഓഹരി ഇറക്കത്തിന്റെ പാതയിലായിരുന്നു. 320 നിലവാരമാണ് ശക്തമായ പ്രതിരോധം. 270 രൂപയില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. 320 രൂപ നിലവാരം മറികടക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഓഹരിയില്‍ സജീവ മുന്നേറ്റം പ്രതീക്ഷിക്കാന്‍ കഴിയൂ. നിലവില്‍ ഓഹരി ചാര്‍ട്ടിലെ പാറ്റേണ്‍ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ തുടര്‍ന്നേക്കും എന്നാണ് സൂചിപ്പിക്കുന്നത്.

അതേസമയം, 52 ആഴ്ച കാലയളവില്‍ സ്‌റ്റെര്‍ലിങ് & വില്‍സണ്‍ റിന്യൂവബിള്‍ ഓഹരിയുടെ ഉയര്‍ന്ന വില 509 രൂപയും താഴ്ന്ന വില 273 രൂപയുമാണ്. നിലവില്‍ 5,705 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.

യൂറേക്ക ഫോബ്‌സ്

അക്വാഗാര്‍ഡ് ബ്രാന്‍ഡിലുള്ള ജലം ശുദ്ധീകരണ ഉപകരണങ്ങളുടെ ഉടമസ്ഥരായ യൂറേക്ക ഫോബ്‌സില്‍, ജൂണിലെ റിപ്പോര്‍ട്ട് പ്രകാരം ഷപൂര്‍ജി പല്ലോണ്‍ജി & കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് ഒമ്പത് ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഒരു ശതമാനത്തോളം താഴ്ന്ന് 489 രൂപയിലായിരുന്നു കഴിഞ്ഞ ദിവസത്തെ ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ യൂറേക്ക ഫോബ്‌സ് ഓഹരിയുടെ ഉയര്‍ന്ന വില 512 രൂപയും താഴ്ന്ന വില 282 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 9,455 കോടിയാണ്.

അതേസമയം യൂറേക്ക ഫോബ്‌സ് (BSE : 543482) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ വ്യക്തമാണ്. 410 രൂപ നിലവാരം കാത്തു സൂക്ഷിക്കുന്നിടത്തോളം ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ മുന്നേറ്റത്തിനുള്ള സാധ്യത നിലനില്‍ക്കും. സമീപ കാലയളവില്‍ 525/ 535 രൂപ നിലവാരത്തിലേക്ക് യൂറേക്ക ഫോബ്‌സ് ഓഹരിക്ക് കുതിക്കാനാകും എന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. 465 രൂപയിലാണ് ഓഹരിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് നിലവാരം.

ഫോബ്‌സ് & കമ്പനി

എന്‍ജിനീയറിങ്, റിയാല്‍റ്റി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളുള്ള ഫോബ്‌സ് & കമ്പനിയില്‍, ജൂണിലെ റിപ്പോര്‍ട്ട് പ്രകാരം ഷപൂര്‍ജി പല്ലോണ്‍ജി & കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് 72.56 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. തിങ്കളാഴ്ച 5 ശതമാനത്തോളം ഇടിഞ്ഞ് 716 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അതേസമയം 52 ആഴ്ച കാലയളവില്‍ ഫോബ്‌സ് & കമ്പനി (BSE : 502865) ഓഹരിയുടെ ഉയര്‍ന്ന വില 964 രൂപയും താഴ്ന്ന വില 259 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 924 കോടിയാണ്.

2022 ഓഗസ്റ്റിലാണ് ഫോബ്‌സ് & കമ്പനി ഓഹരികള്‍ സര്‍വകാല റെക്കോഡ് നിലവാരമായ 963.50 രൂപ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 60 ശതമാനത്തോളം നേട്ടം ഈ സ്‌മോള്‍ കാപ് ഓഹരികള്‍ കരസ്ഥമാക്കി. കഴിഞ്ഞമാസം 490 നിലവാരം ഭേദിച്ചുകൊണ്ടാണ് അടുത്തഘട്ടം കുതിപ്പിലേക്ക് ഓഹരി കടന്നത്.


Next Story

RELATED STORIES

Share it