- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവം: സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആര്‍ടിഒ
കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും ജെസിബി ഡ്രൈവറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് പിഴയീടാക്കും. പരിശോധനകളും നടപടിയും ഇനിയും തുടരുമെന്നും ആര്‍ടിഒ പറഞ്ഞു.
കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ കാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ച ഉണ്ടായെന്ന് കോഴിക്കോട് ആര്‍ടിഒ. അതിരുവിട്ട ആഘോഷം സ്‌കൂള്‍ മൈതാനത്ത് നടന്നിട്ടും സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്നും കോഴിക്കോട് ആര്‍ടിഒ പി ആര്‍ സുമേഷ് സ്വകാര്യ ന്യൂസിനോട് പറഞ്ഞു. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും ജെസിബി ഡ്രൈവറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് പിഴയീടാക്കും. പരിശോധനകളും നടപടിയും ഇനിയും തുടരുമെന്നും ആര്‍ടിഒ പറഞ്ഞു.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മുക്കം കള്ളന്‍തോട് എംഇഎസ് കോളജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിത വേഗതയില്‍ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടാവുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് ീണെങ്കിലും വിദ്യാര്‍ത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. മുക്കം കള്ളന്‍തോട് എംഇഎസ് കോളജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഘോഷം. പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തു. ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
,RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT