- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ഒന്നാം തരംഗത്തിനിടെ രാജ്യത്ത് ജീവനൊടുക്കിയത് 8,761 പേര്‍; 2018 നും 2020 നും ഇടയില്‍ സാമ്പത്തിക പ്രതിസന്ധി മൂലം 25,251 പേരും ആത്മഹത്യ ചെയ്തു, കണക്ക് പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് ഒന്നാം തരംഗത്തില്‍ അപ്രതീക്ഷിതമായുണ്ടായ ലോക്ക് ഡൗണും കടബാധ്യതയും തൊഴിലില്ലായ്മയും തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2020ല്‍ രാജ്യത്ത് 8,761 പേര്‍ ജീവനൊടുക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. 2018നും 2020നും ഇടയിലുള്ള മൂന്ന് വര്‍ഷ കാലയളവില്‍ രാജ്യത്ത് 25,251 പേര്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഇതാദ്യമായാണ് കൊവിഡ് മഹാമാരിക്കിടയിലെ ആത്മഹത്യാ കണക്കുകള്‍ കേന്ദ്രം പാര്‍ലമെന്റില്‍ വിശദീകരിക്കുന്നത്. 2020ലെ കുടിയേറ്റ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് യാതൊരു രേഖയും സര്‍ക്കാരിന്റെ പക്കലില്ലെന്നാണ് കേന്ദ്രം നേരത്തെ പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്ന് കേന്ദ്രം പറഞ്ഞത്. ലോക്ക് ഡൗണില്‍ വീട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്രം സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ബഹളത്തിന് കാരണമായിരുന്നു.
അതേസമയം, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരുകോടിയോളം കുടിയേറ്റ തൊഴിലാളികള്‍ അവരുടെ ജോലി സ്ഥലങ്ങളില്‍നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ആത്മഹത്യാ കണക്കുകള്‍ പുറത്തുവിട്ടതിനൊപ്പം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു.
നാഷനല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കിവരികയാണ്. ആത്മഹത്യാ പ്രതിരോധ സേവനങ്ങള്‍, ജോലിസ്ഥലത്തെ സ്‌ട്രെസ് മാനേജ്‌മെന്റ്, ലൈഫ് സ്‌കില്‍ ട്രെയ്‌നിങ്, കോളജുകളിലും സ്‌കൂളുകളിലും കൗണ്‍സിലിങ് എന്നിവ ഇതില്‍ ഉള്‍പ്പെടും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
ഭരണഘടന-വഖ്ഫ് സംരക്ഷണ സമ്മേളനം നടന്നു
4 May 2025 2:58 PM GMTവഖ്ഫില്‍ കേന്ദ്രം സമര്‍പ്പിച്ചത് പെരുപ്പിച്ച കണക്ക്; പുതിയ...
4 May 2025 2:41 PM GMTമുര്‍ഷിദാബാദ് സംഘര്‍ഷം വര്‍ഗീയ കലാപമല്ല: വസ്തുതാന്വേഷണ റിപോര്‍ട്ട്;...
4 May 2025 1:38 PM GMTഗോധ്ര ട്രെയിനിലെ തീപിടിത്തം ഒഴിവാക്കാമായിരുന്നു; പോലിസുകാരെ...
4 May 2025 12:59 PM GMTഇസ്രായേലില്‍ ഹൂത്തി മിസൈലാക്രമണം; എയര്‍ ഇന്ത്യ വിമാനം...
4 May 2025 12:40 PM GMTപദ്മശ്രീ കെ വി റാബിയയുടെ വേര്‍പാട്; അക്ഷര കേരളത്തിന് നികത്താനാവത്ത...
4 May 2025 11:58 AM GMT