Sub Lead

ഹിന്ദു പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം; നിയമത്തിന് മുന്‍കാല പ്രാബല്യമെന്നും സുപ്രിം കോടതി

നിയമ ഭേദഗതി നിലവില്‍ വന്ന 2005ല്‍ ജീവിച്ചിരിപ്പില്ലാത്ത പിതാക്കന്മാരുടെ മക്കള്‍ക്കും തുല്യസ്വത്തിന് അവകാശമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം; നിയമത്തിന് മുന്‍കാല പ്രാബല്യമെന്നും സുപ്രിം കോടതി
X

ന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമത്തില്‍ നിര്‍ണായക വിധിയുമായി സുപ്രിംകോടതി. പാരമ്പര്യസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു. ഹിന്ദുക്കളുടെ കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം നല്‍കുന്ന, 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് മുന്‍കാല പ്രാബല്യമുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. നിയമ ഭേദഗതി നിലവില്‍ വന്ന 2005ല്‍ ജീവിച്ചിരിപ്പില്ലാത്ത പിതാക്കന്മാരുടെ മക്കള്‍ക്കും തുല്യസ്വത്തിന് അവകാശമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് മുന്‍കാല പ്രാബല്യമുണ്ടോയെന്ന സുപ്രധാനമായ നിയമ പ്രശ്‌നം ഉന്നയിച്ചുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് മൂന്നംഗ ബെഞ്ചിന്റെ വിധി. ''പെണ്‍മക്കള്‍ക്ക് ആണ്‍ മക്കളെപ്പോലെ തന്നെ തുല്യ അവകാശമുണ്ട്. പെണ്‍മക്കള്‍ ജീവിതകാലം മുഴുവന്‍ പെണ്‍മക്കള്‍ തന്നെയാണ്. അവര്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യാവകാശമുണ്ട്, പിതാവ് ജീവിച്ചിരുന്നാലും ഇല്ലെങ്കിലും'' ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

പെണ്‍മക്കള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം നല്‍കുന്ന നിയമ ഭേദഗതി, അവര്‍ എന്നു ജനിച്ചു എന്നതു പരിഗണിക്കാതെ തന്നെ എല്ലാവര്‍ക്കും ബാധകമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. നേരത്തെ സമാനമായ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചിരുന്നു.

Next Story

RELATED STORIES

Share it