- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിര്‍ത്തിയിലെ സംഘര്‍ഷം: മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന് അസം ജനതയോട് സര്‍ക്കാര്‍
ഗുവാഹത്തി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്നും മിസോറാമിലുള്ളവര്‍ സുരക്ഷിതരായിരിക്കണമെന്നും അസം ജനതയ്ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. അസം സര്‍ക്കാര്‍ ഇന്ന് പുറപ്പെടുവിച്ച അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രണ്ട് ദിവസത്തിന് ശേഷം അസം പോലിസ് അക്രമം തുടങ്ങിയതിനു തെളിവുണ്ടെന്നും മിസോറാം ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച അറിയിപ്പില്‍ വ്യക്തമാക്കി. രണ്ട് സംസ്ഥാനങ്ങളിലെ പോലിസുകാര്‍ക്കിടയില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ അസാം പോലിസിലെ ആറ് പേര്‍ മരണപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 'ഈ സംഭവത്തിന് ശേഷവും ചില മിസോ സിവില്‍ സൊസൈറ്റി, വിദ്യാര്‍ത്ഥികള്‍, യുവജന സംഘടനകള്‍ എന്നിവര്‍ അസം സംസ്ഥാനത്തിനും ജനങ്ങള്‍ക്കുമെതിരേ നിരന്തരം പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുണ്ട്. അസം പോലിസില്‍ ലഭ്യമായ വീഡിയോ ഫൂട്ടേജുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. നിരവധി സിവിലിയന്‍മാര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതായും മിസോറാം ആരോപിച്ചു. ഇതെല്ലാം കണക്കിലെടുത്ത്, അസമിലെ ജനങ്ങള്‍ മിസോറാമിലേക്ക് പോവരുതെന്നും ജോലി സംബന്ധമായ നിര്‍ബന്ധത്തിന് മിസോറാമില്‍ താമസിക്കുന്നവര്‍ 'അതീവ ജാഗ്രത' പാലിക്കണമെന്നും നിര്‍ദേശിച്ചു.
'അസം പോലിസ് സേനയാണ് ആദ്യം വെടിവച്ചതെന്നതിന് ഞങ്ങള്‍ക്ക് തെളിവുണ്ട്. ഒരു സംഘട്ടനത്തില്‍ ആരോപണങ്ങള്‍ ഉണ്ടാവും. എന്നാല്‍ ആദ്യം അവര്‍ ഇതിനു ന്യായീകരണം നല്‍കട്ടെ, ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഷില്ലോങില്‍ വിജയകരമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷവും ഇടപെട്ടതിന് എന്താണ് ന്യായമെന്നും മിസോറം മുഖ്യമന്ത്രി സോറംതംഗ എന്‍ഡിടിവിയോട് പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സുഹൃത്താണ്. ഞാന്‍ അദ്ദേഹവുമായി വ്യക്തിപരമായി സംസാരിച്ചിട്ടുണ്ട്. അസം സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ചില ഘടകങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു. കച്ചാര്‍ ജില്ലയിലെ ഇന്നര്‍ ലൈന്‍ റിസര്‍വ് ഫോറസ്റ്റ് പ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് ആക്രമണം ആരംഭിച്ചത്.
അതിനിടെ, അതിര്‍ത്തിയിലെ അക്രമങ്ങള്‍ക്കെതിരേ അസം സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എന്നാല്‍, ഏത് കേസും നേരിടാന്‍ തയ്യാറാണെന്ന് മിസോറാം തിരിച്ചടിച്ചു. തങ്ങളുടെ പ്രദേശിക സമഗ്രത മാത്രമാണ് തങ്ങള്‍ സംരക്ഷിക്കുന്നതെന്ന് മിസോറാം ഉപമുഖ്യമന്ത്രി താവ്ന്‍ലൂയ പറഞ്ഞു. 'ഏതു കോടതിയിലും വിചാരണ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ നിലപാട് സാധൂകരിക്കുന്നതിനുള്ള സാധുവായ രേഖകള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം സംഘര്‍ഷ പ്രദേശത്ത് അര്‍ധസൈനിക സേനയെ വിന്യസിച്ചിരിക്കുകയാണ്.
Days After Border Violence, Assam Advises People Not To Travel To Mizoram
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT