- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാകിസ്താനില്‍ ചൈനീസ് അംബാസിഡര്‍ താമസിച്ച ഹോട്ടലില്‍ സ്‌ഫോടനം; നാല് മരണം, 12 പേര്‍ക്ക് പരിക്ക്
. ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലുള്ള സെറീന ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലായിരുന്നു സ്‌ഫോടനം. അംബാസിഡറിന്റെ നേതൃത്വത്തില്‍ നാലുപേര്‍ അടങ്ങുന്ന ചൈനീസ് സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്.

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് അംബാസിഡര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ്ങിലാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലുള്ള സെറീന ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലായിരുന്നു സ്‌ഫോടനം. അംബാസിഡറിന്റെ നേതൃത്വത്തില്‍ നാലുപേര്‍ അടങ്ങുന്ന ചൈനീസ് സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. സ്‌ഫോടനം നടന്നകാര്യം പാകിസ്താന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് സ്ഥിരീകരിച്ചു.
സ്‌ഫോടനമുണ്ടായപ്പോള്‍ അംബാസിഡറും സംഘവും ഒരു യോഗത്തിനായി പുറപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. നാലുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബോംബ് സ്‌ഫോടനം 'ഭീകരപ്രവര്‍ത്തനമാണ്' എന്നാണ് പാകിസ്താന്‍ ആഭ്യന്തരമന്ത്രി വിശേഷിപ്പിച്ചത്. പാര്‍ക്കിങ്ങിലുണ്ടായിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ഐഇഡി ഉപയോഗിച്ചായിരുന്നു സ്‌ഫോടനമെന്നാണ് പ്രാഥമിക റിപോര്‍ട്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
RELATED STORIES
അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്
29 Jun 2025 2:21 AM GMTബാറില് ഡിജെ പാര്ട്ടിക്കിടെ സംഘര്ഷം, ഒരാള്ക്ക് കുത്തേറ്റു
29 Jun 2025 2:10 AM GMTകെ എം സലിംകുമാര് അന്തരിച്ചു
29 Jun 2025 1:59 AM GMTപേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTമുല്ലപ്പെരിയാര് അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMTഒന്നര വര്ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില് കുഴിച്ചിട്ട...
28 Jun 2025 1:55 PM GMT